പുതിയ നികുതികളില്ല - ധനകാര്യമന്ത്രി
text_fieldsറിയാദ്: സൗദി സര്‍ക്കാര്‍ സ്വദേശികള്‍ക്കോ വിദേശികള്‍ക്കോ പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. 2019 ലേക്കുള്ള ബജറ്റ് സംബന്ധിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2016 ഡിസംബറില്‍ ഏതാനും ഇനങ്ങള്‍ക്കുള്ള നികുതിയും വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള െലവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2020 വരെയോ ശേഷം മൂന്ന് വര്‍ഷം കൂടിയോ ഇത്തരം ടാക്സുകള്‍ തുടരുമെന്നും മന്ത്രാലയം വിശദീകരിച്ചിരുന്നു. അതിനിടെ പുതിയ ടാക്സുകളും ഫീസുകളും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹത്തിനാണ് ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസാനമായത്. രാഷ്ട്രത്തിെൻറ സാമ്പത്തികാവസ്ഥ സന്തുലിതമാവുന്നത് വരെ നിലവിലുള്ള ടാക്സുകള്‍ തുടരും. എന്നാല്‍ പുതിയ ടാക്സോ ഫീസോ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികളും തുടരുമെന്നും മന്ത്രി പറഞ്ഞു.
സൗദി വിഷന്‍ 2030 െൻറ ഭാഗമായാണ് ഇത്തരം സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയത്. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ഇതിെൻറ കൂടി ഭാഗമാണ്. പൗരന്മാര് രാഷ്ട്രത്തിെൻറ പരിഗണനയില്‍ എന്നും ഒന്നാം സ്ഥാനത്തായിരിക്കും. പൗരന്മാര്ക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനും ഉറപ്പുവരുത്താനുമുള്ള ഇനങ്ങള്‍ 2019 ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു. രാഷ്ട്രത്തിെൻറ ചെലവു ചുരുക്കുക, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് പരിഷ്കരിക്കുക, അര്‍ഹരായ പൗരന്മാര്ക്ക് ധനസഹായം നല്‍കുക എന്നിവയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റോള്‍സ് റോയ്സ് വേണ്ട; കൊറോള കൊണ്ടും കാര്യം നടക്കും
റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിെൻറ ഭാഗമായി സാധനങ്ങള്‍ വാങ്ങുന്നതിന് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. 2019 ലേക്കുള്ള ബജറ്റ് ഇനങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമുള്ളവ അതത് വകുപ്പുകള്‍ തന്നെ വാങ്ങിക്കുന്ന രീതിയാണ്. എന്നാല്‍ സര്‍ക്കാറിെൻറ എല്ലാ വകുപ്പുകളിലേക്കും ആവശ്യമുള്ള വസ്തുക്കള്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്ന സംവിധാനം ഉടന്‍ നടപ്പാക്കും. വാഹനം ആവശ്യമുള്ള ചില വകുപ്പുകൾ റോള്‍സ് റോയ്സ് വാങ്ങിക്കുകയും സ്വര്‍ണവര്‍ണം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ കാംരി, കൊറോള പോലുള്ള താരതമ്യേന വിലകുറഞ്ഞ ചെറു വാഹനങ്ങള്‍ കൊണ്ട് ആവശ്യം നടക്കുമെന്നും അതായിരിക്കും സര്‍ക്കാര്‍ ചെലവുകളുടെ നയമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്. രാഷ്ട്രത്തിെൻറ പൊതുചെലവ് നിയന്ത്രിക്കുമ്പോഴും പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
