കെ.ഡി.എം.എഫ് നേതൃസംഗമം
text_fieldsറിയാദ്: കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ഇബാദ് വിങ് നേതൃസംഗമം സംഘടിപ്പിച്ചു.
‘മജ്‌ലിസുന്നൂര്‍’ എന്ന പേരിൽ നടന്ന ആത്മീയ സദസിന് അബ്ദുറഹ്മാന് ഹുദവി, ഫസലുറഹ്മാൻ പതിമംഗലം, ശരീഫ് മുടൂർ, സൈനുൽ ആബിദ് മച്ചക്കുളം, സമീജ് കൂടത്താൾ, അബ്ബാസ് പരപ്പൻപോയിൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ‘ഗുരുമുഖത്ത് നിന്ന്’ എന്ന പരിപാടിയില്‍ അബൂട്ടി ശിവപുരം വിഷയം അവതരിപ്പിച്ചു. എ.സ്.കെ.ഐ.സി നാഷനല്‍ പ്രസിഡൻറ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മൂസക്കുട്ടി നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവൂർ, എൻ.സി മുഹമ്മദ്, റസാഖ് വളക്കൈ, അബ്ദുസമദ് പെരുമുഖം, ഹബീബുല്ല പട്ടാമ്പി, ശിഫ്നാസ് തൃശൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മോഡല്‍ പാര്‍ലമെൻറിന് സുഹൈല്‍ അമ്പലക്കണ്ടി, ജാഫര്‍ പുത്തൂര്‍മഠം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സർഗവേദി കണ്‍വീനര്‍ ഫായിസ് മങ്ങാട് എനര്‍ജൈസിങ് സെഷന് നേതൃത്വം നൽകി. പർണശാല, റബ്ബിെൻറ മുമ്പില്‍ എന്നീ പരിപാടികള്‍ക്ക് മുസ്തഫ ബാഖവി പെരുമുഖം, ശാഫി ഹുദവി ഓമശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
ബഷീർ താമരശ്ശേരി, അബ്ദുസ്സലാം കളരാന്തിരി, ശംസുദ്ദീൻ ജീപ്പാസ്, അബ്ദുൽ ഗഫൂർ എസറ്റേറ്റ് മുക്ക്, ജുനൈദ് മാവൂർ, ശബീർ ചക്കാലക്കൽ, അബ്ദുൽ കരീം പയോണ, ശഹീൽ കല്ലോട്, സഫറുല്ല കൊയിലാണ്ടി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ശമീര്‍ പുത്തൂര്‍ സ്വാഗതവും ഇബാദ് വിങ് ഓർഗനൈസർ മുഹമ്മദ് കായണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
