മാനസിക, ശാരീരിക ആരോഗ്യ ബോധവത്കരണ സെമിനാർ
text_fieldsറിയാദ്: ഡോ. പോൾ തോമസ് ന്യൂറോ ലിങ്സ്റ്റിക് േപ്രാഗ്രാം അസോസിയേഷൻ (ഡി.പി.എൻ.എൽ.പി.എ) മാനസിക ശാരീരിക ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എൻ.എൽ.പി പരിശീലനം ലഭിച്ചവരുടെ കൂട്ടായ്മയായ അസോസിയേഷെൻറ പ്രഖ്യാപനം ഗ്ലോബൽ ചെയർമാൻ ഡോ. പോൾ തോമസ് നിർവഹിച്ചു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സ്റ്റാൻലി ജോസ് സംഘടനയെ പരിചയപ്പെടുത്തി. സാംസ്‌കാരിക സമ്മേളനം ലുലുഗ്രൂപ് സൗദി കൺട്രി മാനേജര്‍ ഷഹീം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫ്ലീരിയ ഗ്രൂപ് ഡയറക്ടര്‍ അഹമ്മദ് കോയ, കിങ് സഊദ് പാലസ് റോയല്‍ പ്രൊട്ടോകോള്‍ ഒാഫീസർ ഇബ്രാഹിം അല്‍സഹ്‌റാനി, അല്‍മറാഇ എക്‌സിക്യുട്ടീവ് ഡയറക്ടർ ഇബ്രാഹിം അല്‍ഇഗൈലി, മുഹമ്മദ് സാദ്, ഡോ. മുഹമ്മദ് ഹനീഫ്, ഡോ. റഹ്മത്തുല്ല എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. എന്‍.എല്‍.പിയെ കുറിച്ച് ജനറല്‍ സെക്രട്ടറി പി.പി അബ്ദുല്ലത്തീഫ് ഓമശ്ശേരി വിശദീകരിച്ചു.
അഷ്‌റഫ് വടക്കേവിള, നാസര്‍ കാരന്തൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ബഷീർ പാങ്ങോട്, ഇസ്മാഇൗല്‍ എരുമേലി, ഫസൽ റഹ്മാൻ, റഹീം, എൻജി. അബൂബക്കര്‍ സിദ്ദീഖ്, ഹബീബ് റഹ്മാന്, ഇറാം ആമിര്‍, ജാസ്മിൻ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അമീര്‍ കോയിവിള സ്വാഗതവും എൻജി. ഷുക്കൂര്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു. നിഖില സമീര്‍ പ്രോഗ്രാം അവതാരകയായിരുന്നു. ചടങ്ങിനോട് അനുബന്ധിച്ച് സൗദി ദേശീയദിനാഘോഷവും നടന്നു. വിദ്യാർഥികളുടെ സെഷൻ എൻജി. ഷുക്കൂര്‍ പൂക്കയില്‍ നയിച്ചു. എന്‍.എല്‍.പി വെരിഫൈഡ് മാസ്റ്റര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 23 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബഷീർ പാണക്കാട്, കെ.കെ റഷീദ്, യാസിർ, സമീർ, അമീൻ അക്ബർ, റഷീദ്, ഫൗസിയ റഷീദ്, സബ്ന ലത്തീഫ്, ഷിജിന ഇബ്രാഹിം, മധുസൂദനൻ, യൂനുസ് എന്നിവർ നേതൃത്വം നൽകി. എൻ.എൽ.പി ഓപൺ ഫോറത്തിന് അബ്ദുൽ മജീദ്, ഫൗസിയ അബ്ദുൽ മജീദ്, ഷാഹിദ ബഷീർ, സനോജ്, രഹ്ന സനോജ്, മുഹിയുദ്ദീൻ സഗീർ, സുമിത സഗീർ, കോശി മാത്യു, മാഹിൻ മുഹമ്മദ്, ഷിജിത് പൊന്നൻ, റഹ്മത്തുല്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
