ജനപ്രീതിയിൽ ഒന്നാംസ്ഥാനത്ത് ‘സൗദിയ’
text_fieldsറിയാദ്: ബ്രാൻറുകളുടെ ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് ‘സൗദിയ’. വിവര സാേങ്കതികരംഗത്തെ ഭീമൻ ബ്രാൻറുകളായ ‘െഎഫോൺ’, ‘ആപ്പിൾ’ എന്നിവയെ പിന്തള്ളിയാണ് ‘യൂഗോ’ റാങ്കിങ്ങിൽ സൗദി അറേബ്യയുടെ സ്വന്തം വിമാനകമ്പനി ഇൗ വർഷത്തെ നമ്പർ വൺ പദവി നേടിയത്.
ബ്രാൻറുകളുടെ ജനപ്രീതി അന്വേഷിക്കുന്ന ലോകോത്തര സർവേ ഏജൻസിയായ ‘യൂഗോ’ സൗദി ജനതക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ടാണ് പുറത്തുവിട്ടത്. 18 നും 34 നും ഇടയിൽ പ്രായമുള്ള സൗദി യുവതലമുറക്കിടയിൽ ഒാൺലൈനിലും നേരിട്ടും നടത്തിയ സർവേയുടെ ഫലമാണിത്. മുൻവർഷങ്ങളിൽ ഉന്നത സ്ഥാനത്തായിരുന്ന െഎഫോൺ, ആപ്പിൾ ബ്രാൻറുകൾ രണ്ടും മൂന്നും സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ജനങ്ങൾക്ക് പ്രത്യേകിച്ച് യുവതലമുറക്ക് ഏറ്റവും ഇഷ്ട ബ്രാൻറായി സൗദിയ മാറി.
കുടുംബങ്ങളിലും അവരുടെ സൗഹൃദവൃത്തങ്ങളിലും പോലും സംസാര വിഷയങ്ങളിലൊന്നായി ഇൗ ബ്രാൻറ് സ്ഥാനം പിടിച്ചിട്ടുണ്ട്. വിമാന യാത്രക്ക് പ്രഥമ പരിഗണന സൗദിയ എന്നാണ് ഇപ്പോൾ. 76.2 പോയിൻറ് സ്കോർ ചെയ്താണ് സൗദിയ റാങ്കിൽ ഒന്നാമതായത്. സോഷ്യൽ മീഡിയ ആപ്പുകളിലൂടെയുള്ള സേവനം സൗജന്യമാക്കിയത് സൗദിയയുടെ യുവജനപ്രീതി വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യൻ വൻകരകളിൽ ഇത്തരത്തിൽ സൗജന്യ സേവനം ഏർപ്പെടുത്തിയ ആദ്യ വിമാന കമ്പനിയും സൗദിയയാണ്. െഎഫോൺ 75.9ഉം ആപ്പിളിന് 75.2ഉം പോയിേൻറാടെ രണ്ടും മൂന്നും റാങ്കിലേക്കാണ് താഴ്നത്ത്.
ഏറ്റവും വലിയ ദുർഗതി നേരിട്ടത് സാംസങ്, ഫേസ്ബുക്ക് പോലുള്ള ബ്രാൻറുകളാണ്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഇലക്ട്രോണിക് ഉൽപന്ന ബ്രാൻറാണ് സാംസങ്ങ്. പക്ഷേ ഇൗ വർഷം ഇൗ ബ്രാൻറിനോടുള്ള ജനപ്രീതി ഇടിഞ്ഞു. 70.7 പോയിേൻറാടെ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. അതേസമയം സ്വദേശി ബ്രാൻറുകളിൽ പലതും നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. സൗദി സ്വകാര്യ ബാങ്കിങ് രംഗത്തെ അതികായരാണ് അൽരാജ്ഹി ബാങ്ക്. 75 പോയിൻറുമായി ആപ്പിൾ എന്ന ഇൻറർനാഷനൽ ബ്രാൻറിെൻറ തൊട്ടടുത്തായ നാലാം റാങ്കാണ് അൽരാജ്ഹി ബാങ്ക് സ്വന്തമാക്കിയത്. ഭക്ഷ്യരംഗത്തെ ശ്രദ്ധിക്കപ്പെട്ട ബ്രാൻറായ ‘അൽബൈക്ക്’ ഫാസ്റ്റ് ഫുഡ് ശൃംഖല ആറാം സ്ഥാനത്തേക്ക് ഉയർന്നു.
മറ്റ് ആഭ്യന്തര ബ്രാൻറുകളായ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ കമ്പനി ബിൻലാദിൻ ഗ്രൂപ്പും ഭീമൻ പാനീയ കമ്പനിയായ അൽമറായിയും െമച്ചപ്പെട്ട നില സൂക്ഷിക്കുന്നു. 70.2 പോയിൻറുമായി ബിൻലാദിൻ ഒമ്പതാം റാങ്കിലും 69.8 പോയിൻറുമായി അൽമറായി 10ാം റാങ്കിലുമാണ്. 10 വരെയുള്ള റാങ്ക് പട്ടിക പരിശോധിച്ചാൽ സൗദി ജനതക്ക് അവരുടെ സ്വന്തം ബ്രാൻറുകളോട് പ്രിയം വൻതോതിൽ വർധിച്ചതായി മനസിലാക്കാം. ഇതിൽ അഞ്ച് ബ്രാൻറുകൾ മാത്രമേ പുറത്തുനിന്നുള്ളതുള്ളൂ. അഞ്ചാം സ്ഥാനത്തുള്ള ‘ഇൗജിപ്റ്റ് എയറും’ ഏഴാം സ്ഥാനത്തുള്ള ‘വിസ’ ക്രെഡിറ്റ് ഡെബിറ്റ് കാർഡും മാത്രമാണ് മറ്റ് രണ്ട് വിദേശികൾ. അതേസമയം സൗദി യുവതലമുറക്ക് താൽപര്യമില്ലാതായ ഫേസ്ബുക്ക് പത്തിനുള്ളിൽ പോലും വന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
