ആഘോഷങ്ങൾക്ക് കൊടിയിറങ്ങുന്നു
text_fieldsയാമ്പു: 88 -മത് സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി രാജ്യത്തുടനീളം നടന്ന ആഘോഷ പരിപാടികൾ അവസാനത്തിലേക്ക്.
പൊതു അവധി ഒരുദിവസം കൂടി നീട്ടിയതിനാൽ തിങ്കളാഴ്ചയും ആഘോഷവുമായി പലയിടത്തും നാട്ടുകാർ നിരത്തിലുണ്ടായിരുന്നു.
യാമ്പു ടൗണിലെ ഹെറിറ്റേജ് പാർക്കിൽ നടന്ന കലാ സാംസ്കാരിക പരിപാടികളിൽ സ്വദേശികളും വിദേശികളുമായ കുടുംബങ്ങളുടെ നിറഞ്ഞ സാന്നിധ്യം പ്രകടമായി. പരിപാടിയുടെ സമാപനം കുറിച്ച് നടന്ന വർണാഭമായ വെടിക്കെട്ട് വർധിച്ച കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. യാമ്പു പ്രിൻസ് അബ്‍ദുൽ മുഹ്‌സിൻ ബിൻ അബ്‍ദുൽ അസീസ് ഇൻറർ നാഷനൽ വിമാനത്താവളത്തിലും അറേബ്യൻ പാരമ്പര്യം പ്രകടിപ്പിക്കുന്ന വിവിധ കലാ പ്രകടനങ്ങൾ നടന്നു. യാത്രക്കാരെ മധുരവും റോസാപൂക്കളും നൽകിയാണ് വിമാനത്താവള ജീവനക്കാർ സ്വീകരിച്ചത്.
അൽ ഉല നഗരിയിൽ നടന്ന സാംസ്കാരിക ഘോഷയാത്ര ഗവർണർ മുബാറഖ് ബിൻ അതാഉല്ല അൽ മുറാഖീ ഉദ്‌ഘാടനം ചെയ്തു. സർക്കാറിെൻറ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതു ജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഒട്ടകപ്പുറത്തും, കുതിരപ്പുറത്തും സൗദി പതാകയുമേന്തി നടത്തിയ റാലി സൗദിയുടെ സാംസ്കാരിക ചരിത്രവും പൈതൃകവും വിളിച്ചോതുന്ന കാഴ്ചയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
