ഖൽബിൽ ആഘോഷം തീർത്ത് അൽഖോബാറിലെ കലാപരിപാടികൾ
text_fieldsഅൽഖോബാർ: മാനത്ത് വർണപ്രപഞ്ചം തീർത്ത് അൽഖോബാർ കടൽ തീരത്ത് ദേശീയ ദിനാഘോഷം.വർണങ്ങളുടെയും സംഗീതങ്ങളുടെയും വ്യോമപ്രകടനങ്ങളുടെയും നിറവിൽ കഴിഞ്ഞ രണ്ടു ദിനങ്ങൾ അവിസ്മരണീയമായിരുന്നു. സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ അൽഖോബാർ കോർണീഷിൽ ഒത്തു കൂടി. ആകാശത്ത് വർണം വിതറിയ കരിമരുന്ന് പ്രയോഗം കാഴ്ചക്കാരിൽ വിസ്മയം തീർത്തു.
സൗദി ചരിത്രങ്ങളുടെ നിത്യഹാരിത പകർത്തിയ കാഴ്ച്ചകളും, സംഗീത വിരുന്നും, അറേബ്യൻ നൃത്തവും കടൽതീരത്ത് കലയുടെ വസന്തം വിരിയിച്ചു. സൗദിയിലെ സന്നദ്ധ സേവന വിഭാഗങ്ങളുടെ റോഡ്ഷോയും അരങ്ങേറി. യുവാക്കൾ ആഘോഷച്ചുവടുകളുമായി വാഹനത്തിൽ വരാൻ തുടങ്ങിയതോടെ നഗരം ഗതാഗതത്തിരക്കിൽ വീർപുമുട്ടി. റോഡിലെ ഗതാഗതകുരുക്ക് ഭയന്ന് പലരും കിലോമീറ്ററുകളോളം നടന്നാണ് ആഘോഷ പരിപാടികളിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
