Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമൈൻ ട്രെയിൻ സർവീസ്​ ...

ഹറമൈൻ ട്രെയിൻ സർവീസ്​ സൽമാൻ രാജാവ്​ ഇന്ന്​ ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
ഹറമൈൻ ട്രെയിൻ സർവീസ്​  സൽമാൻ രാജാവ്​ ഇന്ന്​ ഉദ്​ഘാടനം ചെയ്യും
cancel

ജിദ്ദ: അൽ ഹറമൈൻ എക്​സ്​പ്രസ്​ ട്രെയിൻ സർവീസ്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ചൊവ്വാഴ്​ച ഉദ്​ഘാടനം ചെയ്യും. ഗതാഗതമന്ത്രി ഡോ. നബീൽ അൽആമൂദിയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. പദ്ധതി ഉദ്​ഘാടനം ചെയ്യാൻ മുന്നോട്ടുവന്നതിലും പദ്ധതിക്ക്​ വേണ്ട നിർലോഭമായ സഹായങ്ങൾ നൽകിയതിനും ഗതാഗതമന്ത്രി സൽമാൻ രാജാവിന്​ നന്ദി രേഖപ്പെടുത്തി. മുഴുവൻ സ്വദേശികൾക്കും അഭിമാനിക്കാവുന്ന പദ്ധതിയാണിത്​. ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളിൽ അതിമഹത്തുമാണ്​​. വിഷൻ 2030 ​​​െൻറ ഭാഗമായി തീർഥാടകരുടെ എണ്ണം കൂടുന്നതിനാൽ​ മികച്ച സേവനം നൽകാൻ​ സൽമാൻ രാജാവും കിരീടാവകാശിയും നിർദേശങ്ങൾ നൽകാറുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. മേഖലയിലെ ആദ്യത്തെ ഇലക്​ട്രിക്​ എക്​സ്​പ്രസ്​ ടെയിൻ പദ്ധതിയാണ്​ അൽഹറമൈൻ റെയിവേയെന്ന്​​ പൊതുഗതാഗത അതോറ്റി മേധാവി ഡോ.റുമൈഹ്​ അൽറുമൈഹ്​ പറഞ്ഞു. 450 മീറ്ററാണ്​ നീളം. ഇരട്ടപാതകളോട്​ കൂടിയ പദ്ധതിക്ക്​ കീഴിൽ മക്ക, ജിദ്ദ, ജിദ്ദ വിമാനത്തവളം, കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി, മദീന എന്നിവിടങ്ങളിലായി അഞ്ച്​ സ്​റ്റേഷനുകളുണ്ട്​. ​

ട്രെയിൻ വേഗത മണിക്കൂറിൽ 300 കിലോമീറ്ററാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്​ ഘട്ടങ്ങളായാണ്​ പദ്ധതി നടപ്പാക്കിയിരിക്കുന്നത്​. ആദ്യഘട്ടം ഭൂമി നിരപ്പാക്കുന്നത്​ അടക്കമുള്ള ഉപരിതല ജോലികളായിരുന്നു. 138 പാലങ്ങളും 850 കനാലുകളും നിർമിച്ചു​. ​റെയിൽവേ കടന്നുപോകാൻ 150 ദശലക്ഷം ക്യുബിക്​ മീറ്റർ മണൽ, പാറകൾ നീക്കം ചെയ്​തു​. ദേശീയ, അന്താരാഷ്​ട്ര അലയൻസ്​ കമ്പനികളാണ്​ ഇൗ ഘട്ടം നടപ്പിലാക്കിയത്​. രണ്ടാംഘട്ടം നാല്​ സ്​റ്റേഷനുകളുടെ നിർമാണമായിരുന്നു​. ഇസ്​ലാമിക വാസ്​തുശിൽപ ചാരുതയിലാണ്​​ ഒരോ സ്​റ്റേഷനുകളും നിർമിച്ചിരിക്കുന്നത്​. ജിദ്ദ വിമാനത്താവള സ്​റ്റേഷ​​​​െൻറ നിർമാണവും പൂർത്തിയായിട്ടുണ്ട്​. റെയിൽവേ ലൈനുകൾ സ്​ഥാപിക്കുക, സിഗ്​നൾ, കൺട്രോൾ, ടിക്കറ്റിങ്​, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇറക്കുമതി ചെയ്യലും ഘടിപ്പിക്കലുമായിരുന്നു മൂന്നാംഘട്ടം.

എക്​സ്​പ്രസ്​ ട്രെയിൻ ഒാപറേഷൻ രംഗത്ത്​ വിദഗ്​ധരായ സ്​പാനിഷ്​ കമ്പനിയായിരിക്കും​ 12 മാസം ട്രെയിൻ ​പ്രവർത്തിപ്പിക്കുക. പദ്ധതിക്കാവശ്യമായ വൈദ്യുതി ഒരുക്കിയിട്ടുണ്ട്​. ഇതിനായി റെയിൽവേ കടന്നുപോകുന്ന റൂട്ടിൽ ആറു വൈദ്യുതി സ്​റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്​. 35 ട്രെയിനുകളാണ്​ പദ്ധതിക്ക്​ കീഴിലുണ്ടാകുക​. ഒരോന്നിലും 417 സീറ്റുകളുണ്ട്​. സുഗമമായ യാത്രക്ക് വേണ്ട​ നുതനമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ട്രെയിനികത്തുണ്ട്​​. ഉദ്​ഘാടന വേളയിൽ അമീറുമാർ, മന്ത്രിമാർ, ദേശീയ, അ​ന്തരാഷ്​ട്ര രംഗത്ത്​ അറിയപ്പെട്ട പ്രമുഖ വ്യക്​തിത്വങ്ങൾ, നിക്ഷേപകർ, പദ്ധതി നടപ്പിലാക്കിയ കമ്പനി പ്രതിനിധികൾ തുടങ്ങിയ പ​െങ്കടുക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi news
News Summary - saudi-saudi news
Next Story