Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദേശീയദിനം...

സൗദി ദേശീയദിനം ഞായറാഴ്​ച

text_fields
bookmark_border
സൗദി ദേശീയദിനം ഞായറാഴ്​ച
cancel

റിയാദ്​: സൗദി അറേബ്യയുടെ 88ാം ദേശീയദിനം ഞായറാഴ്​ച പുലരാനിരിക്കെ രാജ്യത്തി​​​െൻറ സമ്പന്നമായ കലാസാംസ്​കാരിക പൈതൃകങ്ങളുടെ വിളംബരമാകാനൊരുങ്ങി ആഘോഷ പരിപാടികൾ. രാജ്യത്താകമാനം മുന്നുദിവസം മു​േമ്പ തന്നെ പരിപാടികൾക്ക്​ തുടക്കമായി. വ്യാഴാഴ്​ച​ തുടങ്ങിയ ആഘോഷം 27 വരെ നീളും. സാംസ്​കാരിക പരിപാടികളുടെ വൈവിധ്യം തന്നെ ആഘോഷങ്ങളിലുടനീളമുണ്ട്​.​ പാരമ്പര്യ, നാ​േടാടി കലാരൂപങ്ങളും സംഗീത കച്ചേരികളും കാവ്യസായാഹ്നവും ചിത്ര, സിനിമാ പ്രദർശനങ്ങളും കൊണ്ടാണ്​ ജനറൽ അതോറിറ്റി ഫോർ കൾച്ചറി​​​െൻറ നേതൃത്വത്തിൽ​ ഉത്സവത്തിന്​ പൊലിമയേറ്റുന്നത്​. പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ആഘോഷങ്ങളിൽ ഒരുപോലെ പ​െങ്കടുത്ത്​ ആസ്വദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്​. എല്ലാവർക്കും വേണ്ടിയാണ്​ ആഘോഷ പരിപാടികൾ അരങ്ങുണർത്തുന്നതെന്ന്​ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

പച്ച ബലൂൺ വർഷം, ത്രിമാന ദൃശ്യ വ്യന്യാസം, കുതിരയോട്ട പ്രദർശനം, പെയിൻറിങ്​ ഷോ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം പരിപാടികളുടെ സെഷന്​ അതോറിറ്റി ഇട്ടിരിക്കുന്ന പേര്​ ‘അദ്​വ വ അത്​യാഫ്​’ എന്നാണ്​. വിമാന യാത്രികർക്ക്​ വേണ്ടി തത്സമയ ദേശീയ ഗാനാലാപനവുമുണ്ട്​. റിയാദിൽ ചിത്ര പ്രദർശനവും സാംസ്​കാരിക പൈതൃക ശേഷിപ്പുകളുടെ വിളംബര പവിലിയനും ഒരുക്കിയിട്ടുണ്ട്​. തലസ്ഥാന നഗരത്തോടൊപ്പം ഇതര ​ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾക്ക്​ വേദിയുണർന്നുകഴിഞ്ഞു. റിയാദിനോട്​ ചേർന്നുള്ള അൽഖർജ്​, മജ്​മഅ, അഫ്​ലാജ്​, താദിഖ്​ പട്ടണങ്ങളിൽ നാടകം, കാവ്യസായഹ്​നം, കാവ്യാലാപന മത്സരം, കുട്ടികൾക്കും വനിതകൾക്കും മാത്രമായ വിവിധ പരിപാടികൾ, അനാഥകളും വിഭിന്നശേഷിക്കാരുമായവർക്കുള്ള വിവിധ ആഘോഷങ്ങൾ, സാംസ്​കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ അരങ്ങേറ്റം കുറിച്ചു.

ജിദ്ദയിൽ പാരമ്പര്യ സൗദി സംഗീത പരിപാടിയായ ‘നഗ്​മത്​ വത്തൻ’ ശനിയാഴ്​ച അരങ്ങേറും. സൗദി അറേബ്യൻ നാഗരിക സംസ്​കാരത്തി​​​െൻറ പൈതൃകവും പരിണാമവും കലാസാംസ്​കാരിക വികാസവും സംഗീതത്തിലൂടെ അവതരിപ്പിക്കുന്നതാണ്​ ഇൗ പരിപാടി. രാജ്യത്ത്​ അറിയപ്പെടുന്ന യുവഗായകർ അണിനിരക്കും. തബൂക്കിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ്​ കാവ്യസായാഹ്​നം, നാടോടി കലാരാവ്​, വിവിധ രചനാമത്സരങ്ങൾ തുടങ്ങിയ സാംസ്​കാരിക പരിപാടികൾ. അൽഅഹ്​സയിൽ ഞായറാഴ്​ചയും 27നും ‘ലിൽ വത്വൻ മാവെദ്​’, തിങ്കളാഴ്​ച ബുറൈദയിൽ ‘യാ ദാർ നെസ്​തഹലക്​’, ത്വാഇഫിൽ ‘ഒാംസിയാത്​ വത്തൻ’, ജീസാനിൽ ‘ലൈലത്ത്​ അഫ്​ലാൻ’ (സിനിമകളുടെ രാവ്​), നജ്​റാനിൽ ‘ഖാലോ ആൻ അൽവത്തൻ’ (കവിയരങ്ങ്​), അൗജൗഫിൽ ‘ഇഹ്​തിഫാലിയത്ത്​ വത്തൻ’ തുടങ്ങിയ പരിപാടികളും 23നും 27നും ഇടയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news
Next Story