Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഖർജിൽ ലക്ഷം വർഷം...

അൽഖർജിൽ ലക്ഷം വർഷം പഴക്കമുള്ള ചരിത്രസ്ഥലം കണ്ടെത്തി

text_fields
bookmark_border

റിയാദ്​: സൗദി ഫ്രഞ്ച്​ സംയുക്ത പുരാവസ്​തു പര്യവേക്ഷണ സംഘം ലക്ഷം വർഷം പഴക്കമുള്ള ചരിത്രസ്ഥലം സൗദി അറേബ്യയിൽ കണ്ടെത്തി. റിയാദ്​ നഗരത്തിന്​ തെക്ക്​ അൽഖർജ്​ പട്ടണത്തിലെ പർവത നിരകളിലാണ്​ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജി​​​​െൻറ മേൽനോട്ടത്തിൽ നടത്തിയ ഖനനത്തിൽ പുരാവസ്​തുക്കൾ കണ്ടെത്തിയത്​. അറേബ്യൻ ഉപ​ഭൂഖണ്ഡത്തി​​​​​െൻറ ചരിത്രത്തി​​​​െൻറ പഴക്കമളക്കാൻ നിർണായകമാകും ഇൗ തെളിവുകൾ.


അൽഖർജി​ലെ അൽഷദീദ ചെറുപട്ടണത്തോട്​ ചേർന്നുള്ള വാദി നിസ താഴ്​വരയിലും മലനിരയിലുമാണ്​ ഖനനം നടത്തിയതും പൗരാണികത കണ്ടെത്തിയതും​. ഒരു ലക്ഷം വർഷം മുമ്പുണ്ടായിരുന്ന പാലിയോളിത്തിക്​ കാലഘട്ടത്തിലേതാണ്​ അവശിഷ്​ടങ്ങളെന്ന്​​ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇത്തരത്തിൽ അൽഖർജിൽ കണ്ടെത്തുന്ന ആദ്യ പൗരാണിക ശേഷിപ്പാണിത്​. ചരിത്ര സ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തതിൽ കളിമൺ പാത്രങ്ങളാണ്​ പ്രധാനം.

ഡിസൈനുകളൊന്നുമില്ലാത്തതും പച്ച ചായം പൂശിയതുമായ പാത്രങ്ങളുണ്ട്​. പൊട്ടിയ പാത്രങ്ങളുടെ അവശിഷ്​ടങ്ങളാണ്​ മിക്കവയും. മഞ്ഞ, ചുവപ്പ്​, നീല എന്നീ നിറങ്ങളിലെ ചില്ലുകൾ കൊണ്ട്​ നിർമിച്ച കൈവളകൾ, ഇരുമ്പുകൊണ്ടുള്ള പിഞ്ഞാണം, തളിക, 56 സ​​​െൻറിമീറ്റർ നീളമുള്ള വെങ്കല വാൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്​. 5,000 വർഷം മുമ്പ്​ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നെന്ന്​ തെളിയിക്കുന്നതാണ്​ കണ്ടെത്തിയ അവശിഷ്​ടങ്ങൾ. പൗരാണിക ജനതയുടെ കൃഷിസ്ഥലം, കെട്ടിടങ്ങളുടെ അവശിഷ്​ടങ്ങൾ എന്നിവയും ഇൗ ഭാഗത്ത്​ കണ്ടെത്തിയിട്ടുണ്ട്​. നിർമിതികളുടെ വാസ്​തുഘടന 5,000 വർഷം മുമ്പുള്ളതാണെന്ന്​ വിശദപഠനത്തിൽ വ്യക്​തമായി. അറേബ്യൻ ഉപഭൂഖണ്ഡത്തി​​​​െൻറ മധ്യമേഖലയിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന അറബിക്​ ലിഖിതങ്ങളും ഇവിടെയുണ്ട്​. ഖനനം നടത്തി ശ്രദ്ധേയമായ കണ്ടെത്തലുമായി തിരിച്ചെത്തിയ 18 വിദഗ്​ധരടങ്ങിയ പുരാവസ്​തു ശാസ്​ത്ര സംഘത്തെ കമീഷൻ ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news onlinesaudi historical place
News Summary - saudi-saudi news
Next Story