എത്യോപ്യ, എറിത്രിയ സമാധാന കരാര്‍ ഇന്ന് ജിദ്ദയില്‍ ഒപ്പുവെക്കും
text_fieldsറിയാദ്: എത്യോപ്യയും എറിത്രിയയും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവെക്കല്‍ ഞായറാഴ്ച ജിദ്ദയില്‍. സല്മാന് രാജാവിെൻറയും ഐകര്യാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറസിെൻറയും സാന്നിധ്യത്തിലാണ് ചടങ്ങ്. യു.എന്‍ സെക്രട്ടറി ജനറലിന് രാജാവ് പ്രത്യേകം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ത്യോപ്യന്‍ പ്രധാന മന്ത്രി ഉബയ്യ് അഹമദ്, എറിത്രിയ പ്രസിഡന്റ് ഇസായിസ് അഫോര്ഖി എന്നിവര്‍ക്ക് പുറമെ ആഫ്രിക്കയിലേക്കുള്ള യു.എന്‍ പ്രതിനിധി മൂസ ഫഖിഹ് മുഹമ്മദും ചടങ്ങില്‍ സംബന്ധിക്കുമെന്ന് യു.എന്‍ വക്താവ് ഫര്ഹാന് ഹഖ് പറഞ്ഞു.20 വര്‍ഷം നീണ്ട യുദ്ധത്തിന് അറുതിവരുത്തിയാണ് ചരിത്ര പ്രധാന കരാര്‍ രൂപപ്പെടുന്നത്. ’90കളില്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കമാണ് നീണ്ട യുദ്ധത്തിന് കാരണമായത്.
എത്യോപ്യന്‍ പ്രധാന മന്ത്രി ഉബയ്യ് അഹമദും എറിത്രിയ പ്രസിഡൻറ് ഇസായിസ് അഫോര്ഖിയും തമ്മില്‍ ധാരണയിലെത്തിയതിെൻറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തുറന്നുകൊടുത്തത്. ജൂലൈയില്‍ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് യുദ്ധം അവസാനിപ്പിക്കാനും സമാധാന കരാര്‍ ഒപ്പുവെക്കാനും തീരുമാനിച്ചത്. സമാധാന കരാറിെൻറ ഒൗദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങാണ് ജിദ്ദയില്‍ സല്മാന് രാജാവിെൻറ സാന്നിധ്യത്തില്‍ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
