Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസക്കീര്‍ ഹുസൈ​െൻറ...

സക്കീര്‍ ഹുസൈ​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
സക്കീര്‍ ഹുസൈ​െൻറ മൃതദേഹം ഖബറടക്കി
cancel

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം തവനൂര്‍ കൂട്ടായി സ്വദേശി പടിഞ്ഞാറേക്കര സ്വദേശി സകീര്‍ ഹുസൈ​​​െൻറ (35) മൃതദേഹം റിയാദിൽ ഖബറടക്കി. മുർസലാത്തിൽ ഹൗസ്​ ഡ്രൈവറായിരുന്ന യുവാവ്​ കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​. അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം മഖ്​ബറയില്‍ ഖബറടക്കി. പരേതരായ കൊച്ചിക്ക് പറമ്പില്‍ ജമാലും സുബൈദയുമാണ്​ മാതാപിതാക്കൾ.

ഭാര്യ: അസ്‌നത്ത്. മക്കള്‍: ഫിബ, സിംലാദ്. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി മലപ്പുറം ജില്ല വെൽ​ഫെയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, കണ്‍വീനര്‍ റഫീഖ് പുല്ലൂര്‍, സെക്രട്ടറി കുഞ്ഞിപ്പ തവനൂര്‍ എന്നിവരുടെ നേതൃത്വത്തിൽ പൂര്‍ത്തിയാക്കി. അബ്ബാസ് കുമ്മാളി ചെലേമ്പ്ര, അന്‍സാര്‍ പൂനൂര്‍, ഖമര്‍ കൂട്ടായി, അലികുട്ടി കൂട്ടായി, ഇസഹാഖ് താനൂര്‍, ഷഫീഖ് പാലത്തിങ്ങല്‍, കെ.പി ഹനീഫ, അബ്​ദുറഹ്​മാന്‍ കുമ്മാളി ചേലേമ്പ്ര, ഇക്ബാല്‍ തിരൂര്‍, ഷറഫുദ്ദിന്‍ വാളമരുതുര്‍ എന്നിവരും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news
Next Story