ദുരിതാശ്വാസ നിധിയിലേക്ക് നവോദയയുടെ ഒരു കോടി രൂപ
text_fieldsദമ്മാം: പ്രളയദുരിതാശ്വാസത്തിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരികവേദി 1,1,000596 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3000 കിലോ അവശ്യവസ്തുക്കള്‍ ബി. പി. എല്‍ കാര്‍ഗോയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. നാട്ടിലുള്ള പ്രവർത്തകരുടെ നേതൃത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വീടുകള്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനും സാധിച്ചു. ഒരു നവോദയ പ്രവര്‍ത്തകന്‍ വയനാട്ടിൽ അഞ്ച് സെൻറ് സ്ഥലം വീട് നഷ്ടപെട്ടവര്‍ക്ക് നല്‍കാൻ തയാറായതായും സംഘടന അറിയിച്ചു. നവോദയ പ്രവര്‍ത്തകര്‍ നടത്തിയ സഹായ സമാഹരണത്തിന് പ്രവാസ ലോകത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മലയാളികള്‍ മാത്രമല്ല, ഇതര സംസ്ഥാനക്കാരും, വിദേശികളും സ്വദേശികളും പങ്കാളികളായി.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സാലറി ചലഞ്ച്’ ഏറ്റെടുക്കാന്‍ നവോദയ പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു . ഇതിനകം നിരവധി നവോദയ പ്രവര്‍ത്തകര്‍ കാമ്പയിന്‍ ഏറ്റെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ദമ്മാമില്‍ സംഘടിപ്പിക്കുന്ന നവോദയദിനം പരിപാടിയില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം ജോർജ് വര്‍ഗീസിന് തുക കൈമാറും. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം. എം. നഈം, പ്രസിഡൻറ് പവനന്‍ മൂലക്കീല്‍, രക്ഷാധികാരി ഇ.എം കബീര്‍, ട്രഷറര്‍ മോഹനന്‍ വെള്ളിനേഴി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
