ബേപ്പൂർ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsജിദ്ദ: ബേപ്പൂർ മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് റസാക്ക് ചേലക്കോട് അധ്യക്ഷത വഹിച്ചു. നാല് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ അവതരിപ്പിച്ചു. മണ്ഡലത്തിൽ നിന്ന് ഈ വർഷം ഹജ്ജ് സേവനത്തിന് പോയ വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. വളണ്ടിയർമാർക്കുള്ള ഉപഹാരങ്ങൾ അബൂബക്കർ അരിമ്പ്ര വിതരണം ചെയ്തു.
അഷ്‌റഫ് കോങ്ങയിൽ (പ്രസി.), സൈനുൽ ആബിദീൻ മണ്ണൂർ (ജന. സെക്ര.), സാലിഹ് പൊയിൽതൊടി (ട്രഷ.), റസാക്ക് ചേലക്കോട് (ഉപദേശക സമിതി ചെയർമാൻ), ഷറഫുദ്ദീൻ നല്ലളം (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. വൈസ് പ്രസിഡൻറുമാരായി സംജാദ് കെ, എൻ.കെ സിദ്ദീഖ്, ജലീൽ പെരുമുഖം, ഗഫൂർ നല്ലളം, അബ്ദുൽ ജബ്ബാർ ബേപ്പൂർ എന്നിവരെയും, ജോയിൻറ് സെക്രട്ടറിമാരായി ബാദുഷ ഫറോക്ക്, കെ.പി കമ്മദ്, സുൽഫിക്കർ ചാലിയം, സി.കെ അഷ്‌റഫ്, നിയാസ് ചെറുവണ്ണൂർ എന്നിവരെയും തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ടി.കെ അബ്ദുൽ റഹ്മാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ടി.സി മൊയ്തീൻകോയ, അസീസ് പള്ളിക്കര, ബഷീർ കീഴില്ലത്ത്, നിസാർ നല്ലളം, അഷ്‌റഫ് ബടേരി, സമീർ കൊളത്തറ, ഇസ്മായിൽ ബേപ്പൂർ, ഹംസ മണ്ണൂർ, അയൂബ് കടലുണ്ടി, മഹ്‌സൂം പാണ്ടികശാല, നജീർ ഫറോക്ക്, റഫീഖ് പൊയിൽതൊടി, ഫൈസൽ മണലൊടി എന്നിവർ സംസാരിച്ചു. നൗഷാദ് പറമ്പൻ, ആബിദ് കല്ലമ്പാറ, കെ.ടി സമീർ, സൈദലവി വി, കുട്ടിക്കോയ, എ.ടി നാസർ, മുഹാജിർ എന്നിവർ നേതൃത്വം നൽകി. സൈനുൽ ആബിദീൻ സ്വാഗതവും അഷ്‌റഫ് നല്ലളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
