പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കേളി 31 ലക്ഷം രൂപ നൽകി
text_fieldsറിയാദ്: പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദി 31 ലക്ഷം രൂപ നൽകി.
ഇതിൽ 30 ലക്ഷം നേരിട്ടും ഒരു ലക്ഷം റിയാദിലെ എൻ.ആർ.കെ ഫോറം ജനകീയ സമിതി വഴിയുമാണ് നൽകിയതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് ആദ്യ ഗഡുവാണെന്ന് അവർ വ്യക്തമാക്കി. മുഖ്യ രക്ഷാധികാരി കെ.ആർ ഉണ്ണികൃഷ്ണൻ ബുധാഴ്ച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇ.പി ജയരാജന് 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
അംഗങ്ങളിൽ നിന്ന് ഒറ്റ ദിവസംകൊണ്ട് മാത്രം സമാഹരിച്ച ഒരു ദിവസത്തെ വേതനമാണ് ആദ്യ ഗഡുവായി നൽകിയത്. ഇപ്പോൾ നടക്കുന്ന കേളി ഫുട്ബാൾ ടൂർണമെൻറിെൻറ വരുമാനം ഉൾപ്പെടെ കൂടുതൽ സഹായം രണ്ടാം ഘട്ടത്തിൽ നൽകും. ഫുട്ബാൾ ടൂർണമെൻറിൽ നിന്നുള്ള വരുമാനത്തിൽ ഒരു ഭാഗം ഉപയോഗിച്ച് മലപ്പുറം, കണ്ണുർ, കൊല്ലം ജില്ലകളിൽ പാവപ്പെട്ട രോഗികൾക്ക് വേണ്ടി അത്യാധുനിക ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ കെ.പി.എം സാദിഖ്, കെ.പി.എം സാദിഖ്, ഷൗക്കത്ത് നിലമ്പുർ, ദയാനന്ദൻ ഹരിപ്പാട്, ബി.പി രാജീവൻ, സതീഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
