സ്വദേശിവത്കരണം: ഇരട്ട പ്രതിസന്ധിയിൽ മലയാളി പ്രവാസികൾ
text_fieldsറിയാദ്: അടുത്ത ആഴ്ചയോടെ സൗദി അറേബ്യയിൽ കൂടുതൽ മേഖലയിൽ സ്വദേശിവത്കരണം നടപ്പാകാനിരിക്കെ പ്രവാസികളായ മലയാളികൾക്ക് ഇരട്ട അനിശ്ചിതത്വം. കർശന നിയമങ്ങൾ കാരണം നാടണയുകയല്ലാതെ ഗത്യന്തരമില്ലാത്ത അവസ്ഥയിൽ നിൽക്കുേമ്പാൾ പ്രളയത്തിൽ തകർന്നടിഞ്ഞ സ്വദേശത്ത് എത്തി എങ്ങനെ പിടിച്ചു നിൽക്കാനാവുമെന്ന ചോദ്യമാണ് പ്രവാസികളെ ഇരുട്ടിൽ നിർത്തുന്നത്. പ്രവാസി തിരിച്ചുപോക്കുയർത്തുന്ന പ്രശ്നങ്ങൾ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട സന്ദർഭമല്ല കേരളത്തിൽ. മൂന്ന് മാസത്തിലധികമായി കുടുംബസമ്മേതം തിരിച്ചുപോയത് ആയിരങ്ങളാണ്.
അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാവാത്തവിധം കാലവർഷക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും പകർച്ചവ്യാധികളിലും പെട്ടുകിടക്കുകയായിരുന്നു നാട്. ഏറ്റവുമൊടുവിൽ അതിതീവ്രപ്രളയം നാടിനെ മുക്കിക്കളഞ്ഞതിെൻറ അങ്കലാപ്പിൽ നിൽക്കുേമ്പാഴാണ് സൗദിയിലെ പ്രവാസികൾ കൂട്ടത്തോടെ നാടണയാനിരിക്കുന്നത്. റീെട്ടയിൽ മേഖലയിൽ ഉൾപെടെ 12 വിഭാഗങ്ങളിൽ സ്വദേശി വത്കരണം സെപ്റ്റംബർ 11 മുതൽ നടപ്പിലാവുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ ജനുവരി മാസങ്ങളോടെ കൂടുതൽ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും സേവനവും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, വാഹന സ്പെയർപാർട്സുകൾ, കെട്ടിട നിർമാണ സാമഗ്രികൾ കാർപറ്റ് തുടങ്ങിയ കച്ചവടങ്ങളും ജനുവരിയോടെ സമ്പൂർണ സ്വദേശിവത്കരണത്തിന് വഴിമാറും.
വസ്ത്രം, വാഹനം, ഫർണിച്ചർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 30 ഒാളം ഇനങ്ങളുടെ വിൽപനയും സേവനവുമാണ് അടുത്ത ആഴ്ച മുതൽ സ്വദേശിവത്കരിക്കുന്നത്. ഇൗ മേഖലയിൽ എണ്ണമറ്റ മലയാളികളാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ടെക്സ്റ്റൈൽ മേഖലകളിൽ കോടികളുടെ നിക്ഷേപമുള്ള മലയാളികളുണ്ട്. ഇവരുടെ ഗോഡൗണുകളിൽ വർഷങ്ങളോളം വിറ്റുതീർക്കാവുന്നത്ര വസ്ത്രങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്.
മൊത്ത വിതരണമേഖലയിലും മലയാളികൾ ഏറെയാണ്. മുതൽമുടക്കിയവരുടെ പ്രശനങ്ങളെക്കാൾ ഗുരുതരം ചെറിയ ശമ്പളത്തിൽ വർഷങ്ങളായി ഇൗ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അനിശ്ചിതത്വമാണ്. ഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെട്ട് നാട് പിടിക്കാനൊരുങ്ങുന്നത് ഒഴിഞ്ഞ കീശയുമായാണ്. നാട്ടിൽ പ്രളയമുണ്ടാക്കിയ നഷ്ടം നിരവധി പ്രവാസി കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. കടുത്ത പ്രതിസന്ധികൾക്ക് നടുവിലേക്കാണ് തിരിച്ചുപോകേണ്ടത്.
മുൻകാലങ്ങളെ പോലെ എങ്ങനെയെങ്കിലും ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല. ശക്തമായ പരിശോധനകളും നിയമ നടപടികളും തുടരുകയാണ് അധികൃതർ.
അടുത്ത ആഴ്ച മുതൽ സ്വദേശിവത്കരണത്തിെൻറ ഭാഗമായ പരിശോധനകൾ ശക്തമാവുമെന്നാണ് സൂചന. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളും പിഴയും നേരിടേണ്ടിവരുമെന്നതിനാൽ പഴയപോലെ സാഹസത്തിന് മുതിരില്ലെന്നാണ് മലയാളികൾ പറയുന്നത്. തൊഴിൽരേഖ പുതുക്കാൻ വലിയ തുക വേണമെന്നതിനാൽ ഇനി പുതുക്കുന്നില്ലെന്ന് തീരുമാനിച്ചർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
