മക്കയിലെ പദ്ധതികൾക്ക് കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നു
text_fieldsജിദ്ദ: മക്ക മേഖലയിൽ പദ്ധതികൾ നടപ്പാക്കാൻ കോ ഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കാൻ ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർദേശം നൽകി. ജിദ്ദ ഗവർണർറേറ്റിൽ ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക, ജിദ്ദ, ത്വാഇഫ് മേയർമാർ, മേഖലയിലെ ഗവൺമെൻറ് വകുപ്പ് മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അമീർ ഖാലിദ്. സമിതിയിൽ മുഴുവൻ വകുപ്പുകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തും. പദ്ധതി നടപ്പാക്കുന്നതിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കുക, മാസാന്തം യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തുക, ഒരു വർഷത്തേക്കുള്ള പ്ലാൻ തയ്യാറാക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്. മുഴുവൻ വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കണം.
പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ ഇതു സഹായിക്കും. വിഷൻ 2030 നുവേണ്ട പദ്ധതികൾ അതീവ പ്രധാന്യത്തോടെ നടപ്പാക്കിവരുന്ന ഘട്ടത്തിലാണിപ്പോൾ. ഭരണാധികാരികളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് പദ്ധതികൾ വേഗത്തിൽ നടപ്പാക്കേണ്ടതുണ്ടെന്നും മക്ക ഗവർണർ പറഞ്ഞു. ഇതുവരെ വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പാക്കിയതും നടപ്പാക്കിവരുന്നതുമായ വിവിധ പദ്ധതികൾ മക്ക ഗവർണർക്ക് കാണിച്ചു. ചില പദ്ധതികൾ നിർത്തിവെക്കാനുണ്ടായ കാരണങ്ങളും അവ വേഗം നടപ്പാക്കാനാവശ്യമായ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
