Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസ്​മയ ​െവെജ്ഞാനിക...

വിസ്​മയ ​െവെജ്ഞാനിക കേന്ദ്രം ‘ഇത്​റ’ സന്ദർശിച്ചത്​ രണ്ടര ലക്ഷം പേർ

text_fields
bookmark_border
വിസ്​മയ ​െവെജ്ഞാനിക കേന്ദ്രം ‘ഇത്​റ’ സന്ദർശിച്ചത്​ രണ്ടര ലക്ഷം പേർ
cancel

ബലിപെരുന്നാൾ പ്രമാണിച്ച്​ ഇൗ മാസം 22 മുതൽ 25 വരെ പൊതുജനങ്ങൾക്ക്​ പ്രത്യേക സന്ദർശനപരിപാടി
ദമ്മാം: സൗദിയുടെ അഭിമാന സ്​തംഭമായ ദമ്മാമിലെ കിങ്​ അബ്​ദുൽ അസീസ്​ അന്തർദേശീയ സാംസ്​കാരിക കേന്ദ്രം (ഇത്​റ) പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ സന്ദർശിച്ചത്​ രണ്ടര ലക്ഷം പേർ. വിസ്​മയകരമായ ഇൗ വൈജ്ഞാനിക കേന്ദ്രം കാണാൻ കൂടുതൽ ആളുകൾക്ക്​ അവസരമൊരുക്കി ബലിപെരുന്നാൾ ദിനങ്ങളിൽ പ്രത്യേക സന്ദർശന പരിപാടി സംഘടിപ്പിക്കുന്നു​. 

ഇൗ മാസം 22മുതൽ 25 വരെയാണ്​  പൊതുജനത്തിന്​ വേണ്ടി പരിപാടി ഒരുക്കുന്നത്​. ലോക സാംസ്​കാരിക കേന്ദ്രം എന്ന ആശയത്തി​​​െൻറ സാക്ഷാത്​കാരമായി മൂന്ന്​ ശിലകൾ കൂട്ടിയിട്ടതുപോലുള്ള ശിൽപമാതൃകയിൽ നിർമിച്ച ഇൗ സമുച്ചയം അതി​​​െൻറ ബാഹ്യ ചാരുത കൊണ്ട്​ തന്നെ സന്ദർശകരുടെ മനം കവരും. അതിലേറെ വിസ്​മയകരവും ഹൃദ്യവുമാണ്​ വൈജ്ഞാനിക ശേഖരവും സാംസ്​കാരിക കാഴ്​ചകളും നിറഞ്ഞ ഉള്ളടക്കം. ഇതെല്ലാം ആവോളം ആസ്വദിക്കാനുള്ള അവസരമാണ്​ പ്രത്യേക ഇൗദ്​ പരിപാടിയിലൂടെ ഒരുക്കുന്നതെന്ന്​ ഇത്​റ ഡയറക്​ടർ അലി അൽമുത്തൈരി അറിയിച്ചു. എല്ലാ വിഭാഗങ്ങളും കൂട്ടിയിണക്കി ഇത്​റക്കുള്ളിലുടെ ഒരു അവിസ്​മരണീയ യാത്രാനുഭവം പ്രദാനം ചെയ്യുംവിധമാണ്​ പ്രത്യേക ഇൗദ്​ പരിപാടി ആവിഷ്​കരിച്ചിരിക്കുന്ന​െതന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തി​​​െൻറ സാംസ്​കാരിക വൈവിധ്യങ്ങളുടെയും വൈജ്ഞാനിക ശേഖരത്തി​​​െൻറയും വിനിമയത്തിന്​ വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തി​​​െൻറ ആശയവും ആവിഷ്​കാരവും കൂടുതലാളുകളിലേക്ക്​ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശകരെ ആകർഷിക്കാനുള്ള വലിയ പ്രവർത്തന പദ്ധതി നടപ്പാക്കി വരികയാണെന്നും പ്രതിവർഷം രണ്ടര ലക്ഷം സന്ദർശകർ എന്ന ലക്ഷ്യം നേടുന്നതിനുള്ള ശ്രമം പുരോഗിമിക്കുകയാണെന്നും അൽമുത്തൈരി കൂട്ടിച്ചേർത്തു. 

ദേശീയ സാമൂഹിക സാംസ്​കാരിക പരിവർത്തന പദ്ധതിയായ വിഷൻ 2030​​​െൻറ ഭാഗമായി കല, ശാസ്​ത്രം, ചരിത്രം, സംസ്​കാരം എന്നീ രംഗങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാന സമ്പാദനം, സർഗാത്മക പ്രവർത്തനം, സാംസ്​കാരിക വിനിമയം എന്നിവക്ക്​ വേണ്ടിയാണ്​ ഇത്​റ പ്രവർത്തിക്കുന്നതെന്നും അൽമുത്തൈരി പറഞ്ഞു. ഇതിൽ ശാസ്​ത്രവും കലയും കൂട്ടിയിണക്കിയ വിനോദ പരിപാടികളാണ്​ പെരുന്നാളിനോട്​ അനുബന്ധിച്ച്​ ഒരുക്കുന്നത്​. 29 പരിപാടികളാണ്​ ഇൗയിനത്തിലൊരുങ്ങുന്നത്​. സിനിമ പ്രദർശനങ്ങളും നാടകാവതരണങ്ങളും ഇതി​​​െൻറ ഭാഗമാണ്​. ലോകസഞ്ചാരി ഇബ്​നു ബത്തൂത്തയുടെ ആദ്യ ഹജ്ജ്​ യാത്രയെ ആസ്​പദമാക്കിയ ‘​മക്കയിലേക്കുള്ള യാത്ര’ എന്ന പരിപാടി ഇതിൽ പ്രധാനപ്പെട്ടതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news
Next Story