ലുലുവിൽ സൗദി ഇൗത്തപ്പഴ വാരാഘോഷം തുടങ്ങി
text_fieldsറിയാദ്: ലുലു ഹൈപ്പർമാർക്കറ്റിെൻറ സൗദി ശാഖകളിൽ ഇൗത്തപ്പഴ വാരാഘോഷം തുടങ്ങി. സൗദിയിൽനിന്നുള്ള 75 ഇനം ഇൗത്തപ്പഴങ്ങൾ പ്രദർശിപ്പിക്കപ്പെടുന്ന വ്യാപാരോത്സവം വെർച്വലായി നടന്ന ചടങ്ങിൽ പാംസ് ആൻഡ് ഡേറ്റ്സ് നാഷനൽ സെൻറർ ചീഫ് എക്സിക്യുട്ടിവ് ഒാഫിസർ ഡോ. മുഹമ്മദ് അൽനൗറാൻ ഉദ്ഘാടനം ചെയ്തു.
ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദും ഇതര ഗവൺമെൻറ് ഉദ്യോഗസ്ഥരും ലുലു മാനേജ്മെൻറ് പ്രതിനിധികളും ചടങ്ങിൽ പെങ്കടുത്തു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇൗത്തപ്പഴ ഇനങ്ങൾ ഏറ്റവും മിതമായ വിലക്ക് ഇൗ ഉത്സവത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. ഇൗത്തപ്പഴ വാരാഘോഷം ഇൗ മാസം 28 വരെ സൗദിയിലെ മുഴുവൻ ശാഖകളിലും നീണ്ടുനിൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.