യാംബു മലയാളി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsയാംബു: പ്രവാസി സംഘടനകളുടെ പൊതുവേദിയായ യാംബു മലയാളി അസോസിയേഷന് (വൈ.എം.എ) പുതിയ നേതൃത്വം നിലവിൽവന്നു. ജനറൽ ബോഡി യോഗത്തിൽനിന്ന് തെരഞ്ഞെടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. മഹേഷ് കലവൂർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് യാംബുവിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വൈ.എം.എ നൽകിവരുന്ന സഹായ സഹകരണങ്ങൾ കൂടുതൽ ഊർജിതമാക്കാനും ആതുരസേവന രംഗത്ത് മഹത്തായ സേവനങ്ങൾ ചെയ്യാൻ രൂപവത്കരിച്ച ‘നന്മ’യെ കൂടുതൽ ജനകീയമാക്കാനും യോഗം തീരുമാനമെടുത്തു. നാസർ നടുവിൽ, അജോ ജോർജ്, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു.
സലിം വേങ്ങര സമാപന പ്രസംഗം നടത്തി. അഷ്കർ വണ്ടൂർ സ്വാഗതവും അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സലിം വേങ്ങര (പ്രസി), മുസ്തഫ കല്ലിങ്ങൽപറമ്പ, മുഹമ്മദ് ബഷീർ ഫറൂഖ് (വൈ. പ്രസി), അബ്ദുൽ കരീം പുഴക്കാട്ടിരി (ജന. സെക്ര), നാസർ നടുവിൽ, നിയാസ് പുത്തൂർ (ജോ.സെക്ര), സിദ്ദീഖുൽ അക്ബർ (ട്രഷ), അജോ ജോർജ് (കൺ. നന്മ), സിറാജ് മുസ്ലിയാരകത്ത് (അസി. കൺ. നന്മ), സോജി ജേക്കബ് (ഓഡിറ്റർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.