Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​സ്​​ജി​ദു​ൽ...

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്ക്​ പ്ര​വേ​ശ​നം  ഇ​ഹ്​​റാ​മി​ലു​ള്ള ഹാ​ജി​മാ​ർ​ക്ക്​ മാ​ത്രം 

text_fields
bookmark_border
മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്ക്​ പ്ര​വേ​ശ​നം  ഇ​ഹ്​​റാ​മി​ലു​ള്ള ഹാ​ജി​മാ​ർ​ക്ക്​ മാ​ത്രം 
cancel

ജി​ദ്ദ: ഇ​ഹ്​​റാ​മി​ലു​ള്ള ഹാ​ജി​മാ​ർ​ക്ക്​ മാ​ത്ര​മേ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്ക്​​പ്ര​വേ​ശ​ന​മു​ണ്ടാ​കൂ​വെ​ന്നും അ​നു​മ​തി​പ​ത്രം നി​ർ​ബ​ന്ധ​മാ​ണെ​ന്നും ഹ​ജ്ജ്​ സു​ര​ക്ഷാ​സേ​ന​ക്ക്​ കീ​ഴി​ലെ ഹ​റം സു​ര​ക്ഷ അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ർ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ൽ​അ​ഹ്​​മ​ദി പ​റ​ഞ്ഞു. ഇ​ഹ്​​റാ​മി​ലു​ള്ള​വ​ർ​ക്ക്​ ഹ​റ​മി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​മ​തി പ​ത്രം നി​ർ​ബ​ന്ധ​മാ​ണ്. ഇ​ഹ്​​റാ​മി​ലു​ള്ള ആ​രെ​യും അ​നു​മ​തി​പ​ത്ര​മി​ല്ലാ​തെ മ​സ്​​ജി​ദു​ൽ ഹ​റാം മു​റ്റ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മ​ക്ക​യി​ലു​ള്ള​വ​രും വി​ദേ​ശി​ക​ളാ​യ താ​മ​സ​ക്കാ​രും ഹാ​ജി​മാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഹ​ജ്ജ്​ സു​ര​ക്ഷാ​സേ​ന അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

ഒ​ന്നാം​ഘ​ട്ട ഹ​ജ്ജ്​ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ബാ​ക്കി ഘ​ട്ട​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും. മാ​നു​ഷി​കം, സു​ര​ക്ഷ, വ്യ​വ​സ്ഥാ​പി​തം, ആ​രോ​ഗ്യം എ​ന്നീ നാ​ല്​ പ്ര​ധാ​ന ത​ല​ങ്ങ​ളി​ലൂ​ന്നി​യാ​ണ്​​ ഹ​റ​മി​ലെ ഹ​ജ്ജ്​ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കു​ന്ന​ത്. മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തേ​ക്ക്​ പോ​കു​ന്ന​തി​നും പ്ര​ത്യേ​ക വ​ഴി​ക​ളും ക​വാ​ട​ങ്ങ​ളു​മു​ണ്ടാ​കും. അ​തു​പോ​ലെ മ​ത്വാ​ഫി​ലും മ​സ്​​അ​യി​ലും പ്ര​ത്യേ​ക സ​ഞ്ചാ​ര​പാ​ത നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നും അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story