Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സ് ഉ​ട​ൻ  ആ​രം​ഭി​ക്കി​ല്ലെ​ന്ന്​ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സ് ഉ​ട​ൻ  ആ​രം​ഭി​ക്കി​ല്ലെ​ന്ന്​ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ
cancel

റി​യാ​ദ്​: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ലെ​ന്ന്​ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​എ.​സി.​എ) വ്യ​ക്ത​മാ​ക്കി. ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും എ​ന്ന​നി​ല​യി​ൽ പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​തോ​റി​റ്റി ത​ള്ളി​ക്ക​ള​ഞ്ഞു. രാ​ജ്യാ​ന്ത​ര സ​ർ​വി​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ട്വീ​റ്റ്​ ചെ​യ്​​തു. ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ൾ വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ​തി​നു​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ. 

‘ന​മ്മ​ൾ ഒ​രു​മി​ച്ച് മ​ട​ങ്ങി​വ​രു​മെ​ന്ന’​ശീ​ർ​ഷ​ക​ങ്ങ​ളി​ൽ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ർ​ച്വ​ൽ സിം​പോ​സി​യ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ് രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്. അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ.​സി.​എ.​ഒ) അം​ഗ​രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര, മേ​ഖ​ല കൂ​ട്ടാ​യ്മ​ക​ളും യൂ​നി​യ​നു​ക​ളും സം​ബ​ന്ധി​ച്ച സിം​പോ​സി​യം വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കോ​വി​ഡ് ഏ​ൽ​പി​ച്ച ആ​ഘാ​ത​വും പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ളും ച​ർ​ച്ച ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story