വിദേശ തൊഴിലാളികളുടെ പണമയക്കൽ ശേഷി നാലു വർഷത്തിനുള്ളിൽ കുറഞ്ഞത് 20 ശതമാനം
text_fieldsജുബൈൽ: നാലു വർഷത്തിനിടെ വിദേശ തൊഴിലാളികൾ അയച്ച പണത്തിെൻറ അളവിൽ ക്രമാതീതമായി കുറവ്. മൊത്തം 31.33 ശതകോടി റിയാലിെൻറ (20 ശതമാനം) കുറവുണ്ടായതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പണമയക്കൽ ഇതിലേറെ കുറയുമെന്ന് കരുതുന്നു. 2015 ൽ വിദേശികൾ അയച്ചത് 56.86 ശതകോടി റിയാലായിരുന്നു. തുടർന്ന് കഴിഞ്ഞ നാലു വർഷമായി ക്രമാനുഗതമായ ഇടിവ് രേഖപ്പെടുത്തി. 2019 അവസാനത്തോടെ 31.33 ശതകോടി (20 ശതമാനം) ഇടിവ് സംഭവിച്ചു. 2010 മുതൽ തുടർച്ചയായ ആറു വർഷം വിദേശത്തേക്കുള്ള പണമൊഴുക്ക് വൻതോതിൽ ഉയർന്നിരുന്നു. ഇൗ ദശകത്തിെൻറ തുടക്കത്തിൽ 98.81 ശതകോടി റിയാലായിരുന്നു റെമിറ്റൻസ് തോത്.
2015 വരെ ആറു വർഷ കാലയളവിൽ 58.75 ശതമാനം വരെ തുടർച്ചയായ വർധന രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ നാലു മാസങ്ങളിൽ വിദേശത്തേക്കൊഴുകിയ മൊത്തം തുക 43.64 ശതകോടി റിയാലാണ്. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ ഇത് 9.79 ശതകോടി ആയി കുറഞ്ഞു. ഈ ഇടിവ് കുറച്ചു മാസങ്ങൾ കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. തുടർച്ചയായ അഞ്ചാം വർഷവും ഇടിവ് തുടരുമെന്ന സൂചനകളാണ് കാണിക്കുന്നത്. വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് പണമയക്കുന്ന തോതിലും കുറവ് വരാൻ കാരണമായത്. ലെവി മൂലം 2018 മുതൽ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾ രാജ്യം വിട്ടുപോകാൻ തുടങ്ങിയിരുന്നു.
ലെവി 2018ൽ പ്രതിമാസം 400 റിയാൽ ആയിരുന്നു. 2019ൽ 600 റിയാൽ ആയി ഉയർന്നു. 2020ൽ 800 റിയാലിൽ എത്തിനിൽക്കുന്നു. ഇതു പല തൊഴിലുടമകളെയും വിദേശ തൊഴിലാളികളെ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതായി. അങ്ങനെ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ഇവർക്കു പകരം സൗദി പൗരന്മാരെ നിയമിക്കാനും തുടങ്ങി. ഇതു വിദേശത്തേക്ക് പണമയക്കൽ കുറയുന്നതിനു പരോക്ഷ കാരണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.