ആരോഗ്യ നിർദേശം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ്
text_fieldsജിദ്ദ: ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കാത്തവരെ പിടികൂടാൻ ജിദ്ദയിൽ വ്യാപക പരിശോധന. റോഡുകളിലും സൂഖുകളിലും മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പൊലീസ് പരിശോധന തുടരുകയാണ്. സമൂഹ അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. മൂക്കും വായയും മൂടാതെ മാസ്ക് ധരിക്കുന്നവരെയും പൊതുസ്ഥലത്ത് സംഘം ചേരുന്നവരെയും പിടികൂടി പിഴ ചുമത്തുന്നുണ്ട്. ഹയ്യ് സഫയിലെ പച്ചക്കറി മാർക്കറ്റിലും ജിദ്ദയിലെ പ്രമുഖ സൂഖുകളിലും ഇതിനകം പരിശോധന നടക്കുകയും നിരവധി നിയമലംഘനങ്ങൾ പിടികൂടുകയും ചെയ്തതായാണ് വിവരം.
അതേസമയം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പരിശോധനകളും തുടരുകയാണ്. ഹയ്യ് സഫാ ബലദിയ ഒാഫിസും പൊലീസും സഹകരിച്ച് നടത്തിയ പരിശോധനയിൽ 11.5 ടൺ പഴം പച്ചക്കറിയിനങ്ങൾ പിടിച്ചെടുക്കുകയും നിരവധി ഉന്തുവണ്ടികൾ പിടികൂടുകയും ചെയ്തു. വഴിവാണിഭക്കാരെ പിടികൂടാനും ആളുകൾ ഒരുമിച്ചുകൂടിയുള്ള കച്ചവടം തടയാനുമുള്ള പരിശോധന തുടരുകയാണെന്ന് മുനിസിപ്പാലിറ്റിയിലെ ബ്രാഞ്ച് ഒാഫീസ് കാര്യ അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബിൻ ഇബ്രാഹീം സഹ്റാനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.