വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി ‘ഹോം ക്വാറൻറീൻ’
text_fieldsജിദ്ദ: വിദേശത്ത് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഇനി സൗദി അറേബ്യയിൽ ‘ഹോം ക്വാറൻറീൻ’. നിശ്ചിത വ്യവസ്ഥകളോടെ സൗദി ആരോഗ്യ കാര്യാലയമാണ് വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന സ്വദേശികൾക്ക് വീടുകളിൽതന്നെ ക്വാറൻറീൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ വിമാനത്താവളങ്ങളിലെ ആരോഗ്യ പരിശോധന കഴിയുകയും പ്രതിജ്ഞ പൂരിപ്പിക്കുകയും ചെയ്താൽ രാജ്യത്തെ പൗരന്മാർക്ക് ക്വാറൻറീൻ കാലയളവ് വീടുകളിൽതന്നെ കഴിയാവുന്നതാണ്.
വിദേശത്തുനിന്ന് വരുന്ന രോഗലക്ഷങ്ങളില്ലാത്ത ആളുകൾക്കുള്ള മുൻകരുതലാണ് ഹോം ക്വാറൻറീനെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ, നിയന്ത്രണ ദേശീയ കേന്ദ്രത്തിെൻറ മാർഗരേഖ ആശുപത്രികളിൽ താമസിക്കേണ്ട ആവശ്യമില്ലാത്ത കേസുകളിൽ വീടുകളിൽതന്നെ ക്വാറൻറീൻ ചെയ്താൽ മതിയെന്ന് നിർദേശിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രാജ്യത്തിനു പുറത്തുനിന്ന് വരുന്നവർക്ക് സേവനം നൽകുന്നതിനും പരിചരിക്കുന്നതിനും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കോവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾക്ക് അനുസൃതമായും നിരന്തരമായ വിലയിരുത്തലിെൻറയും അടിസ് ഥാനത്തിലുമാണ് തീരുമാനം. അതേസമയം, ആർക്കെങ്കിലും രോഗലക്ഷണമുണ്ടെന്ന് തോന്നുന്നുവെങ്കിലോ, പരിശോധന ആവശ്യമാെണങ്കിലോ അവർക്ക് നിശ്ചിത ആപ്ലിക്കേഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.