Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരോ​ഗി​ക​ളാ​യ ര​ണ്ട്...

രോ​ഗി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് കെ.​എം.​സി.​സി ടി​ക്ക​റ്റ് ന​ൽ​കി

text_fields
bookmark_border
രോ​ഗി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് കെ.​എം.​സി.​സി ടി​ക്ക​റ്റ് ന​ൽ​കി
cancel

റി​യാ​ദ്: കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തേ​ണ്ട ര​ണ്ടു​പേ​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കോ​വി​ഡ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ്‌ കോ​ഴി​ക്കോ​ട്​ ജി​ല്ല​ക്കാ​രാ​യ ഇ​രു​വ​ർ​ക്കും ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. അ​സു​ഖ​ങ്ങ​ൾ മൂ​ലം പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന ഇ​രു​വ​രും അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ  ആ​വ​ശ്യ​മു​ള്ള​വ​രാ​യി​രു​ന്നു.

ഇ​തി​ലൊ​രാ​ൾ അ​ർ​ബു​ദ ബാ​ധി​ത​നും മ​റ്റൊ​രാ​ൾ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ബു​ദ്ധി​മു​ട്ടി​ലു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ കെ.​എം.​സി.​സി എം​ബ​സി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക​യും മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഇ​ടം ല​ഭി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച റി​യാ​ദി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ഇ​രു​വ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കു​ക​യും കെ.​എം.​സി.​സി ര​ണ്ട് പേ​രു​ടെ​യും ടി​ക്ക​റ്റ് ചെ​ല​വ് വ​ഹി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​സു​ഖ​ങ്ങ​ൾ മൂ​ലം വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ്‌ കോ​വി​ഡി​​െൻറ ആ​ശ​ങ്ക​യു​മെ​ത്തു​ന്ന​ത്. നാ​ട്ടി​ൽ പോ​കാ​നു​ള്ള ഇ​വ​രു​ടെ ആ​ഗ്ര​ഹം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലു​മാ​യി. ഒ​ടു​വി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നാ​യ​തി​ൽ ഇ​രു​വ​രും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ബേ​പ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫ് മ​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞോ​യി കോ​ട​മ്പു​ഴ, വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഹ​സ​ന​ലി ക​ട​ലു​ണ്ടി എ​ന്നി​വ​ർ ടി​ക്ക​റ്റ് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story