Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​റെ...

ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന  17 പേ​ർ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന  17 പേ​ർ നാ​ട​ണ​ഞ്ഞു
cancel
camera_alt???????? ??????? ??????????????????? ?????????????? ?????????????? ?????????????????????? ???????????????? ????????? ?????????????

റി​യാ​ദ്​: രോ​ഗ​മ​ട​ക്കം പ​ല​ത​രം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന 17 പേ​ർ​ക്കാ​ണ്​ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ൽ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട​ണ​യാ​നാ​യ​ത്. ഫൈ​സ​ൽ ആ​ല​ത്തൂ​ർ, ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ എ​ന്നീ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ സ​ഹാ​യ​മാ​ണ്​ ഇ​വ​ർ​ക്ക്​ ല​ഭി​ച്ച​ത്. 11 വ​ർ​ഷ​മാ​യി ഇൗ​ത്ത​പ്പ​ഴ ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ കോ​യ​മ്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി പാ​പ്പ റാ​വു​ത്ത​ർ മ​ക​ൻ ഷൗ​ക്ക​ത്ത​ലി മ​സ്​​തി​ഷ്​​കാ​ഘാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ്പോ​ൺ​സ​റാ​ണ്​ സ​ഹാ​യം തേ​ടി ഫൈ​സ​ൽ ആ​ല​ത്തൂ​രി​നെ ബ​ന്ധ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ ഷൗ​ക്ക​ത്ത​ലി​ക്ക്​ നാ​ട്ടി​ൽ പോ​കാ​നാ​യി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​യാ​ളെ സ്വീ​ക​രി​ക്കാ​ൻ ക​ണി​യാ​പു​രം മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഷ​ഹീ​ർ അ​ഹ​മ്മ​ദ് ആ​ബു​ല​ൻ​സു​മാ​യി എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വാ​ള​യാ​ർ ചെ​ക്ക് പോ​യ​ൻ​റി​ൽ എ​ത്തി​ച്ചു. കു​ടും​ബം അ​യാ​ളെ ഏ​റ്റു​വാ​ങ്ങി കോ​യ​മ്പ​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്​​തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​വീ​ൺ മൂ​ന്ന്​ മാ​സ​മാ​യി റി​യാ​ദി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റി​യാ​ദ് കെ.​എം.​സി.​സി സൈ​ബ​ർ പേ​ജി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും യാ​ത്ര​ക്കാ​യു​ള്ള മു​ഴു​വ​ൻ സ​ഹാ​യ​വും സൈ​ബ​ർ വി​ങ്​ ചെ​യ്​​തു ന​ൽ​കു​ക​യും ചെ​യ്​​തു. ഇ​ർ​ഷാ​ദ് കൈ​കോ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച് നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

പ്ര​യാ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ഞ്ച്​​ ഗ​ർ​ഭി​ണി​ക​ളും നാ​ട​ണ​ഞ്ഞു
റി​യാ​ദ്​: നാ​ട്ടി​ൽ പോ​കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ട ഗ​ർ​ഭി​ണി​ക​ളാ​യ മ​ല​യാ​ളി വീ​ട്ട​മ്മ​മാ​രും ന​ഴ്​​സു​മാ​രും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു. 1000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ന​ജ്‌​റാ​നി​ൽ​നി​ന്നു മൂ​ന്ന്​ വീ​ട്ട​മ്മ​മാ​രും ര​ണ്ട്​ ന​ഴ്​​സു​മാ​രു​മാ​ണ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ റി​യാ​ദി​ലെ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം എ​യ​ർ ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ പോ​യ​ത്. കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ആ​ല​ത്തൂ​രാ​ണ്​ ഇ​വ​ർ​ക്ക്​ തു​ണ​യാ​യ​ത്. ഇ​വ​രു​ടെ വൈ​ഷ​മ്യം അ​റി​ഞ്ഞ്​ ഫൈ​സ​ൽ ഇ​ട​പെ​ട്ട്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന്​ യാ​ത്രാ​നു​മ​തി​യും എ​യ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​മാ​ന ടി​ക്ക​റ്റും സം​ഘ​ടി​പ്പി​ച്ച് ന​ജ്​​റാ​നി​ലേ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 

ഞായറാഴ്​​ച പു​ല​ർ​ച്ചെ ന​ജ്റാ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​തോ​ടെ റി​യാ​ദി​ലെ​ത്തു​ക​യും ചെ​യ്​​ത അ​ഞ്ചു സ്​​ത്രീ​ക​ൾ​ക്കും ബ​ത്​​ഹ​യി​ൽ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ അ​ഞ്ചു പേ​രും ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ശ്വാ​സ​ത്തോ​ടെ​യും നാ​ട​ണ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story