Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക്​​ഡൗ​ണി​െൻറ...

ലോ​ക്​​ഡൗ​ണി​െൻറ മ​റ​വി​ലെ ന​ര​വേ​ട്ട​ക്കെ​തി​രെ ‘പ്ര​വാ​സി’ പ്ര​തി​ഷേ​ധ സം​ഗ​മം

text_fields
bookmark_border
ലോ​ക്​​ഡൗ​ണി​െൻറ മ​റ​വി​ലെ ന​ര​വേ​ട്ട​ക്കെ​തി​രെ ‘പ്ര​വാ​സി’ പ്ര​തി​ഷേ​ധ സം​ഗ​മം
cancel
camera_alt????????? ????????????? ????? ?????? ???????? ?????? ??????????? ???????????????? ?????????????? ????????? ?????????????????????? ???????? ??????????? ?????????????????????

ജി​ദ്ദ: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ജി​ദ്ദ ഷ​റ​ഫി​യ മേ​ഖ​ല ക​മ്മി​റ്റി ‘കോ​വി​ഡ് ലോ​ക്​​ഡൗ​ണി​ന് മ​റ​വി​ലെ ന​ര​വേ​ട്ട​ക്കെ​തി​രെ’ ഓ​ൺ​ലൈ​ൻ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലോ​ക്ഡൗ​ണി​ല്‍ പ്ര​ക്ഷോ​ഭ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​ല്ലാ​താ​യെ​ന്ന് വി​ശ്വ​സി​ച്ച് വ​ര്‍ഗീ​യ​ത​യു​ടെ​യും വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​​െൻറ​യും വൈ​റ​സ് പ​ട​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ർ വി​ഡ്​​ഢി​ക​ളു​ടെ ലോ​ക​ത്താ​ണെ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തീ​രെ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ലോ​ക്ഡൗ​ൺ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ ന​ര​ക​യാ​ത​ന​യി​ലേ​ക്ക്​ ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യും ഭ​ര​ണ​രം​ഗ​ത്തെ പ​രാ​ജ​യ​വും മ​റ​ച്ചു​പി​ടി​ക്കാ​ൻ ഡ​ൽ​ഹി പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മ​നു​ഷ്യ​വേ​ട്ട ന​ട​ത്തു​ക​യാ​ണെ​ന്ന് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച വേ​ങ്ങ​ര നാ​സ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ഓ​വു​ങ്ങ​ൽ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. ഇ​സ്മാ​ഇൗ​ൽ ക​ല്ലാ​യി, എ.​കെ. സൈ​ത​ല​വി, ഇ​ല്യാ​സ് തൂ​മ്പി​ൽ, ടി.​പി. ഷ​റ​ഫു​ദ്ദീ​ൻ, കെ.​എം. അ​നീ​സ്, ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, അ​ബു ത്വാ​ഹി​ർ, സൈ​ഫു ഏ​ലം​കു​ളം, എ​ൻ.​കെ. അ​ഷ്‌​റ​ഫ്, അ​സീ​സ് ക​ണ്ടോ​ത്ത്‌, എം.​പി. അ​ഷ്‌​റ​ഫ്, അ​മീ​ൻ ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ഫാ​സ് ചോ​ല​ക്ക​ൽ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. കെ.​പി. ത​മീം സ്വാ​ഗ​ത​വും റ​സാ​ഖ് മാ​സ്​​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story