Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​ൻ  ടി​ജി ജേ​ക്ക​ബ്​ വി​ര​മി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​ൻ  ടി​ജി ജേ​ക്ക​ബ്​ വി​ര​മി​ച്ചു
cancel
camera_alt????? ?????????? ???????????

റി​യാ​ദ്​: ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ കോ​ൺ​സു​ല​ർ സെ​ക്​​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ടി​ജി ജേ​ക്ക​ബ്​ ആ​ൻ​ഡ്രൂ​സ്​ 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നൊ​ടു​വി​ൽ വി​ര​മി​ച്ചു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട​യി​ൽ കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹം ​ഞാ​യ​റാ​ഴ്​​ച​യാ​ണ് (മേ​യ്​ 31)​ ഒൗ​ദ്യോ​ഗി​ക കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഉ​ദ്യോ​ഗ​ത്തി​ൽ നി​ന്ന്​ പി​രി​ഞ്ഞ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​ന്ന​തി​ന്​ തൊ​ട്ട്​ മു​മ്പ്​ 10 ദി​വ​സ​ത്തെ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ അ​ദ്ദേ​ഹ​വും കു​ടും​ബ​വും തി​രി​ച്ചു​വ​രാ​നാ​കാ​തെ അ​വി​ടെ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ വി​ര​മി​ക്ക​ൽ തീ​യ​തി​യു​മെ​ത്തി. 

ഇ​നി ഒൗ​ദ്യോ​ഗി​ക​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി മാ​ത്രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​സ​ർ​വി​സ്​ ആ​രം​ഭി​ച്ചാ​ലു​ട​ൻ തി​രി​ച്ചെ​ത്തും. അ​തോ​ടെ 27 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തോ​ട്​ വി​ട​പ​റ​യും. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ്​ കോ​ള​ജി​ൽ നി​ന്ന്​ ഗ​ണി​ത ശാ​സ്​​ത്ര​ത്തി​ൽ ബി​രു​ദ​മെ​ടു​ത്ത ശേ​ഷം മും​ബൈ​യി​ൽ നി​ന്ന്​ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കു​ക​യും 10 വ​ർ​ഷം മും​ബൈ, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​ക​യും ചെ​യ്​​തു. പ്ര​മു​ഖ ഹോ​ട്ട​ലി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ പ​ദ​വി​യി​ലി​രി​ക്കെ​യാ​ണ്​ 1992ൽ ​സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തു​ന്ന​ത്. സൗ​ദി അ​രാം​കോ ​പ്രോ​ജ​ക്​​ടി​ൽ മൂ​ന്നു​മാ​സ​ത്തോ​ളം കാ​റ്റ​റി​ങ്​ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്​​തു. 1993 ജൂ​ലൈ​യി​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ജോ​ലി​ക്ക്​ ചേ​ർ​ന്നു.

കോ​ൺ​സു​ലാ​ർ സെ​ക്​​ഷ​നി​ലാ​യി​രു​ന്നു ആ​ദ്യ നി​യോ​ഗം. പി​ന്നീ​ട്​ ക​മ്യൂ​ണി​റ്റി​ വെ​ൽ​െ​ഫ​യ​ർ, കോ​മേ​ഴ്​​സ്യ​ൽ സെ​ക്​​​ഷ​നു​ക​ളി​ലും ജോ​ലി ചെ​യ്​​തു. സം​സ്​​ഥാ​ന കൃ​ഷി​വ​കു​പ്പി​ൽ ജോ​യി​ൻ ഡ​യ​റ​ക്​​ട​റാ​യി വി​ര​മി​ച്ച പ​രേ​ത​നാ​യ എം.​സി. ആ​ൻ​ഡ്രൂ​സാ​ണ്​ പി​താ​വ്. മാ​താ​വ്​ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ആ​ൻ​ഡ്രൂ​സ്. റി​യാ​ദി​ലെ കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ സ്​​റ്റാ​ഫ-്​ ന​ഴ്​​സാ​യി​രു​ന്ന മേ​രി മോ​ട​യി​ൽ ടി​ജി​യാ​ണ്​ ഭാ​ര്യ. 1985ൽ ​റി​യാ​ദ്​ സു​ലൈ​മാ​നി​യ ചി​ൽ​ഡ്ര​ൻ​സ്​ ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക്​ ​െഎ.​സി.​യു​വി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യി ജോ​ലി​ക്ക്​ ചേ​ർ​ന്ന മേ​രി 35 വ​ർ​ഷ​ത്തെ ആ​തു​ര​സേ​വ​നം അ​വ​സാ​നി​പ്പി​ച്ച്​ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം പ്ര​വാ​സ​ത്തോ​ട്​ വി​ട​പ​റ​യും. എ​റ​ണാ​കു​ള​ത്ത്​ പ​ര​സ്യ​സ്ഥാ​പ​നം ന​ട​ത്തു​ന്ന മി​റ്റു ടി​ജി, ബം​ഗ​ളൂ​രു​വി​ൽ ആ​ർ​ക്കി​ടെ​ക്​​റ്റാ​യ മി​ലു ടി​ജി എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​യ റി​ൻ​സി മ​രു​മ​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story