സൗദിയിൽ ആ​ഭ്യ​ന്ത​ര വി​മാ​ന, ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ  പു​ന​രാ​രം​ഭി​ച്ചു

  • 11 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്​ സ​ർ​വി​സ്​ ന​ട​ന്ന​ത് 

05:44 AM
01/06/2020
റി​യാ​ദ്, ദ​മ്മാം ട്രെ​യി​ൻ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ

ജി​ദ്ദ: ​കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു.​​ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​​ ഞാ​യ​റാ​ഴ്​​ച സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഘ​ട്ട​ങ്ങ​ളാ​യി വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ര​ണ്ടാ​ഴ്​​ച​ക്ക​കം മു​ഴു​വ​ൻ ആ​ഭ്യ​ന്ത​ര സെ​ക്​​ട​റു​ക​ളി​ലും സ​ർ​വി​സു​ണ്ടാ​കു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു.  11 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്​ സ​ർ​വി​സ്​ ന​ട​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി.

സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​വും കൂ​ടും. ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​ണ് വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ത്തി​നു​ള്ളി​ലും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രെ മാ​ത്ര​മേ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക്​ ക​ട​ത്തി​വി​ട്ടി​രു​ന്നു​ള്ളൂ. ക​വാ​ട​ങ്ങ​ളി​ൽ വെ​ച്ച്​ ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ക്കാ​ൻ ആ​ളു​ക​ളെ നി​യോ​ഗി​ച്ചി​രു​ന്നു. റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​  അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആ​ദ്യ​വി​മാ​നം പു​റ​പ്പെ​ട്ട​ത്​ ത​ബൂ​ക്കി​ലേ​ക്കാ​ണ്​. റി​യാ​ദി​ൽ ആ​ദ്യ വി​മാ​ന​മെ​ത്തി​യ​ത്​ ജി​ദ്ദ​യി​ൽ​നി​ന്നാ​ണ്.

സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വേ​ണ്ട ഒ​രു​ക്കം സി​വി​ൽ ഏ​വി​യേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നുകോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച റി​യാ​ദ്, ദ​മ്മാം ട്രെ​യി​ൻ സ​ർ​വി​സും ഞാ​യ​റാ​ഴ്​​ച പു​ന​രാ​രം​ഭി​ച്ചു. റി​യാ​ദി​ൽ നി​ന്ന്​ ദ​മ്മാ​മി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ആ​ദ്യ സ​ർ​വി​സി​ൽ 143 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദ​മ്മാ​മി​ൽ നി​ന്ന്​ റി​യാ​ദി​ലേ​ക്കു​ള്ള ര​ണ്ടാം സ​ർ​വി​സി​ൽ 118 യാ​ത്ര​ക്കാ​രും. മാ​സ്​​ക്, ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ്​ ​​ട്രെ​യി​ൻ യാ​ത്ര ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച മ​ക്ക, മ​ദീ​ന അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സ്​ ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​തു​ണ്ടാ​കും. 

Loading...
COMMENTS