Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയില്‍ ആ​ഭ്യ​ന്ത​ര...

സൗദിയില്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ്​ ഞാ​യ​റാ​ഴ്​​ച: യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന ജോ​ലി​ക്കാ​ർ​ക്കും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ

text_fields
bookmark_border
സൗദിയില്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ്​ ഞാ​യ​റാ​ഴ്​​ച: യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന ജോ​ലി​ക്കാ​ർ​ക്കും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ
cancel

ജി​ദ്ദ: രാ​ജ്യ​ത്ത്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. വീട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്തു​ന്ന​തു​വ​രെ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ. 
യാ​ത്ര  സു​ര​ക്ഷി​ത​മാ​കാ​നും രോ​ഗ​പ്പ​ക​ർ​ച്ച ത​ട​യാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ലും വി​മാ​ന​ത്തി​ന​ക​ത്തും സി​വി​ൽ ഏ​വി​യേ​ഷ​ൻ  അ​തോ​റി​റ്റി​യും ആ​രോ​ഗ്യ വ​കു​പ്പും നി​ശ്ച​യി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും പാ​ലി​ക്ക​ണം.  

യാ​ത്ര​ക്കാ​ർ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ര​ണ്ട്​ മ​ണി​ക്കൂ​ർ മു​മ്പ്​ ഹാ​ജ​രാ​ക​ണം, വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച്​ ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണം, ഹാ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കും മു​മ്പ്​ കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച്​  അ​ണു​മു​ക്ത​മാ​ക്ക​ണം, മാ​സ്​​ക്​ ധ​രി​ച്ചി​രി​ക്ക​ണം തു​ട​ങ്ങി​യ​വ നി​ർ​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടും. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​വ​രെ  യാ​ത്ര​യി​ൽ​നി​ന്ന്​ ത​ട​യും. യാ​ത്ര​യി​ലു​ട​നീ​ളം മാ​സ്​​ക്കും കൈ​യു​റ​യും ധ​രി​ച്ചി​രി​ക്ക​ണം.

കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​​ണ്ടെ​ങ്കി​ൽ ബു​ക്കി​ങ്​ സ​മ​യ​ത്ത്​ തു​റ​ന്നു​പ​റ​യ​ണം, വി​മാ​ന​ത്തി​ന​ക​ത്ത്​ ഒ​രു ല​ഗേ​ജ്​ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ, ല​ഗേ​ജു​ക​ൾ​ക്കാ​യു​ള്ള ഉ​ന്തു​വ​ണ്ടി​ക​ൾ ഇ​ട​ക്കി​ടെ അ​ണു​മു​ക്ത​മാ​ക്കി​യി​രി​ക്ക​ണം, രോ​ഗ​ബാ​ധ​യു​​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക റൂം ​സം​വി​ധാ​ന​ങ്ങ​ൾ വേ​ണം, ല​ഗേ​ജു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, നി​ർ​ദേ​ശ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ കാ​ണ​ത്ത​ക്ക​വി​ധം എ​ഴു​തി​വെ​ച്ചി​രി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ട്രാ​വ​ൽ ഗൈ​ഡി​ലു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story