കോ​വി​ഡ്​​ബാ​ധി​ത​രു​ടെ  എ​ണ്ണം കു​റ​യു​ന്നു

  • • ഇ​ന്ന്​ സു​ഖം പ്രാ​പി​ച്ച​ത്​ 3,531 • മ​ര​ണം 16 • ആ​കെ മ​ര​ണം 441 • പു​തി​യ രോ​ഗി​ക​ൾ 1,644 • ആ​കെ കോ​വി​ഡ്​ ബാ​ധി​ത​ർ 80,185 • ചി​കി​ത്സ​യി​ൽ 25,191 •ആ​െ​ക കോ​വി​ഡ്​ മു​ക്ത​ർ 54,553

സൗ​ദി ആ​രോ​ഗ്യ​വ​കു​പ്പി​െൻറ കോ​വി​ഡ്​ ഫീ​ൽ​ഡ് ടെ​സ്​​റ്റ്​ ​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. വ്യാ​ഴാ​ഴ്​​ച പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്​ 1644 പേ​രി​ൽ മാ​ത്ര​മാ​ണ്. മു​ൻ ദി​വ​സ​ങ്ങ​ളെ  അ​പേ​ക്ഷി​ച്ച്​ ഇ​ത്​ വ​ള​രെ കു​റ​വാ​ണ്. അ​േ​ത​സ​മ​യം, രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു​ണ്ട്​. വ്യാ​ഴാ​ഴ്​​ച ഇ​ത്​ റെ​ക്കോ​ഡി​ലെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 3531 ആ​ളു​ക​ളാ​ണ്​  രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തു​വ​രെ രോ​ഗം​ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 80185 ആ​യെ​ങ്കി​ലും അ​തി​ൽ 54553 പേ​ർ സു​ഖം​പ്രാ​പി​ച്ചു. 
25,191 ആ​ളു​ക​ൾ മാ​ത്ര​മേ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ളൂ. എ​ന്നാ​ൽ, 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ്​ ബാ​ധി​ച്ച്​​ 16 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 441 ആ​യി. 

മ​ക്ക (5), ജി​ദ്ദ (4), മ​ദീ​ന (2), റി​യാ​ദ്​ (2), ദ​മ്മാം (1), ഖോ​ബാ​ർ (1), ഹാ​ഇ​ൽ (1) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ര​ണം. രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ 770,696 കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഫീ​ൽ​ഡ്​ സ​ർ​വേ 39ാം ദി​വ​സ​ത്തി​ലെ​ത്തി. വീ​ടു​ക​ളി​ലും മ​റ്റു​ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ചെ​ന്നു​ള്ള മെ​ഡി​ക്ക​ൽ ടീ​മി​െൻറ പ​രി​ശോ​ധ​ന​​ക്കു​പു​റ​മെ മൂ​ന്നാം​ഘ​ട്ട​മാ​യി ജൂ​ൺ ഒ​ന്നു​മു​ത​ൽ മൊ​ബൈ​ൽ ലാ​ബു​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മ​ക്ക​യി​ൽ വ്യാ​ഴാ​ഴ്​​ച അ​ഞ്ചും ജി​ദ്ദ​യി​ൽ നാ​ലും പേ​രാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ മ​ക്ക​യി​ൽ 199ഉം ​ജി​ദ്ദ​യി​ൽ 126ഉം ​ആ​യി മ​ര​ണ​സം​ഖ്യ. 

 

Loading...
COMMENTS