Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡി​നെ​തി​രാ​യ...

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ളി​ക​ൾ​ക്ക്  ദ​മ്മാ​മി​ൽ​നി​ന്നൊ​രു​ സം​ഗീ​താ​ഭി​വാ​ദ്യം

text_fields
bookmark_border
കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ളി​ക​ൾ​ക്ക്  ദ​മ്മാ​മി​ൽ​നി​ന്നൊ​രു​ സം​ഗീ​താ​ഭി​വാ​ദ്യം
cancel
camera_alt????????????? ???. ????? ?????????? ???????? ???????????? ????????

ദ​മ്മാം: കോ​വി​ഡ്-19 നി​ർ​മാ​ർ​ജ​ന പ്ര​ക്രി​യ​യി​ൽ അ​ണി​നി​ര​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ദ​മ്മാ​മി​ൽ​നി​ന്നൊ​രു സം​ഗീ​താ​ഭി​വാ​ദ്യം.​ ഒ​രു​കൂ​ട്ടം പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ പു​റ​ത്തി​റ​ക്കി​യ ഗാ​നം ഇ​തി​ന​കം ക​ണ്ട​തും കേ​ട്ട​തും​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ. അ​തി​സൂ​ക്ഷ്​​മ​മാ​യ ഒ​രു ജീ​വി, മ​നു​ഷ്യ​നെ നി​സ്സാ​ഹാ​യ​രാ​ക്കി തേ​രോ​ട്ടം തു​ട​രു​േ​മ്പാ​ൾ അ​തി​നെ​തി​രെ പോ​രാ​ടു​ന്ന​വ​ർ​ക്കു​ള്ള ആ​ദ​ര​വാ​യാ​ണ്​ ഇൗ ​ഗാ​നം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​​െൻറ ശ​ക്​​തി​യോ ധ​ന​മോ ബു​ദ്ധി​യോ ത​ൻ​പോ​രി​മ​യോ ഒ​ന്നും ഇ​തി​നെ തോ​ൽ​പി​ക്കാ​ൻ ഉ​ത​കാ​തെ വ​രു​ന്നു.

നി​സ്സ​ഹാ​യ​മാ​യ ഇൗ ​അ​വ​സ്​​ഥ​യി​ൽ ഇ​തി​നെ പൊ​രു​തി തോ​ൽ​പി​ക്കാ​ൻ ക​ർ​മ​ഭൂ​മി​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​യ​മ​പാ​ല​ക​ർ​ക്കും ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ൾ​ക്കു​മൊ​പ്പം ന​മ്മ​ളും ​ൈക​കോ​ർ​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ്​ ഇൗ ​പാ​ട്ട്​ പ​ക​രു​ന്ന​ത്. ദ​മ്മാ​മി​ൽ അ​റി​യ​പ്പെ​ടു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും ക​ലാ​സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​അ​ജി വ​ർ​ഗീ​സി​​െൻറ വ​രി​ക​ൾ​ക്ക്​ യു​വ​ഗാ​യ​ക​ൻ നി​ര​ഞ്​​ജ​ൻ ബി​ൻ​സാ​ണ്​ സം​ഗീ​ത​വും ആ​ലാ​പ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ട്യൂ​ബി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത ഇൗ ​ഗാ​ന​ത്തി​ന്​ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​ത​ല​മു​റ​യെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇൗ​ണ​വും ചി​ത്രീ​ക​ര​ണ​വും ഇ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ഇൗ ​കാ​ല​ത്ത്​ ത​ങ്ങ​ൾ​ക്ക്​ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക എ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ്​ ഇ​ത്ത​ര​മൊ​രു ഗാ​ന​ത്തി​​െൻറ പി​റ​വി​യെ​ന്ന്​ ഡോ. ​അ​ജി വ​ർ​ഗീ​സ്​ പ​റ​ഞ്ഞു. എ​ഴു​തി​യ വ​രി​ക​ൾ വാ​യി​ച്ച​പ്പോ​ൾ​ത​ന്നെ നി​ര​ഞ്​​ജ​ൻ ഇ​തി​ന്​ ഉ​ചി​ത​മാ​യ ഇൗ​ണ​മി​ടു​ക​യാ​യി​രു​ന്നു. അ​തോ​ടെ ഇ​ത്​ ചി​ത്രീ​ക​രി​ച്ച്​ യു​ട്യൂ​ബി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ കൂ​ടെ​യു​ള്ള​വ​രും മു​ന്നോ​ട്ടു​വ​ന്നു. പ്ര​ശ​സ്​​ത പി​ന്ന​ണി ഗാ​യ​ക​ൻ അ​നൂ​പ്​ ശ​ങ്ക​ർ ത​​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ വ​ഴി​യാ​ണ്​ ഇൗ ​ഗാ​നം റി​ലീ​സ്​ ചെ​യ്​​ത​ത്. വി​ബി വ​ർ​ക്കി​യും അ​നു​ഗ്ര​ഹ്​ വി​ബി​യും ചേ​ർ​ന്നാ​ണ് ഒാ​ർ​ക്ക​സ്​​ട്രേ​ഷ​ൻ. റാ​ഫി ത​ട്ടാ​മ​ല​യാ​ണ്​ കാ​മ​റ. പ്ര​വീ​ൺ, വി​പി​ൻ ദാ​സ്​ വ​ര​ദു​ൽ എ​ന്നി​വ​രാ​ണ്​ എ​ഡി​റ്റി​ങ്. സ്​​ൈ​ക​ലൈ​റ്റ്​ ഇൗ​വ​ൻ​റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന ഇൗ ​ഗാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്​ ഡെ​സ​ർ​ട്ട്​ ലെ​ൻ​സ്​ മീ​ഡി​യ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story