Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫി​ൽ...

ത്വാ​ഇ​ഫി​ൽ ആ​പ്രി​കോ​ട്ടി​െൻറ പ​ഴ​ക്കാ​ലം

text_fields
bookmark_border
ത്വാ​ഇ​ഫി​ൽ ആ​പ്രി​കോ​ട്ടി​െൻറ പ​ഴ​ക്കാ​ലം
cancel
camera_alt???????????? ????????????????? ?????????????????????????????

ത​ണു​പ്പ്​ കാ​ലാ​വ​സ്​​ഥ​യും ഫ​ല​ഭൂ​യി​ഷ്​​ഠ​ത​യുമാ​ണ്​ ത്വാ​ഇ​ഫി​ൽ ആ​പ്രി​കോ​ട്ട്​ കൂ​ടു​ത​ൽ വ​ള​രാ​ൻ കാ​ര​ണ​ം
ത്വാ​ഇ​ഫ്​: ത്വാ​ഇ​ഫി​ൽ ആ​പ്രി​കോ​ട്ട്​​ (മു​ശ്​​മു​ശ്) പ​ഴ​ത്തി​​െൻറ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. അ​ൽ​ഹ​ദ​യി​ലെ തോ​ട്ട​ങ്ങ​ളി​ലാ​ണ്​ ആ​പ്രി​കോ​ട്ട് ധാ​രാ​ള​മാ​യി പാ​ക​മാ​യി​രി​ക്കു​ന്ന​ത്. മേ​യ്​ മു​ത​ൽ ജൂ​ലൈ​വ​രെ​യാ​ണ്​ വി​ള​വെ​ടു​പ്പ് സീ​സ​ൺ. 45 ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും. 

ത്വാ​ഇ​ഫി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന ഇ​ന​മാ​ണ്​ ആ​പ്രി​കോ​ട്ട്. ഒാ​രോ വ​ർ​ഷ​വും ട​ൺ​ക​ണ​ക്കി​ന്​ ആ​പ്രി​കോ​ട്ടാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്​​. രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ ത​ണു​പ്പ്​ കാ​ലാ​വ​സ്​​ഥ​യും മ​ണ്ണി​​െൻറ ഫ​ല​ഭൂ​യി​ഷ്​​ഠ​ത​യും ഭൂ​മി​യി​ൽ വെ​ള്ള​ത്തി​​െൻറ അ​ള​വി​ലു​ള്ള വ​ർ​ധ​ന​വു​മാ​ണ്​ ത്വാ​ഇ​ഫി​ൽ ആ​പ്രി​കോ​ട്ട്​ കൂ​ടു​ത​ൽ വ​ള​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​  പ​റ​യ​പ്പെ​ടു​ന്ന​ത്​. രു​ചി​യി​ലും നി​റ​ത്തി​ലും മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​തി​നേ​ക്കാ​ൾ തി​ക​ച്ചും 

വ്യ​ത്യ​സ്​​ത​യി​ന​മാ​ണ്​ ത്വാ​ഇ​ഫി​​ലെ ആ​പ്രി​കോ​ട്ട്.  പ്ര​ദേ​ശ​ത്തെ മി​ക്ക താ​ഴ്​​വ​ര​ക​ളി​ലും ഇ​ത്​ ധാ​രാ​ള​മാ​യി ഉ​ണ്ടാ​കു​​ന്നു​ണ്ടെ​ങ്കി​ലും മു​ന്തി​യ ഇ​ന​മെ​ന്ന നി​ല​യി​ൽ കീ​ർ​ത്തി​കേ​ട്ട​ത്​ അ​ൽ​ഹ​ദ​യി​ലെ തോ​ട്ട​ങ്ങ​ളി​​ലേ​താ​ണ്. ഇ​തി​നാ​ണ്​ വി​പ​ണി​യി​ൽ വ​ൻ​​ ഡി​മാ​ൻ​റും. സീ​സ​ണാ​യാ​ൽ ബ​സ്​​ത​ക​ളി​ലും ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ എ​ത്തു​ന്ന റോ​ഡു​ക​ളി​ലെ ത​ട്ടു​ക​ട​ക​ളി​ലു​മെ​ല്ലാം ആ​പ്രി​കോ​ട്ട്​​ സു​ല​ഭ​മാ​ണ്. ആ​പ്രി​കോ​ട്ട്​ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഉ​ൽ​പാ​ദ​നം കൂ​ട്ടു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ കൃ​ഷി​വ​കു​പ്പും രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story