Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ എം.​എ​ൽ.​എ​യു​മാ​യി മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ എം.​എ​ൽ.​എ​യു​മാ​യി മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??????????? ??????????????? ????????? ?????????????? ??????????????? ??.????.?? ?????. ????????? ????????????????????????? ?????????? ???????????

റി​യാ​ദ്: കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യി​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ചു​വ​രു​ന്ന പെ​രു​മ്പാ​വൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും​നി​ന്നു​ള്ള​വ​ർ​ക്ക്​ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും  ന​ൽ​കു​മെ​ന്ന് പെ​രു​മ്പാ​വൂ​ർ എം.​എ​ൽ.​എ അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി പ​റ​ഞ്ഞു. റി​യാ​ദി​ലെ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും  പെ​രു​മ്പാ​വൂ​ർ കൂ​ട്ടാ​യ്മ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ‘പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​പോ​ക്കും പു​ന​ര​ധി​വാ​സ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ  സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​ത്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പെ​രു​മ്പാ​വൂ​രു​കാ​ർ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും  നി​ർ​ദേ​ശ​ങ്ങ​ളും എം.​എ​ൽ.​എ​യു​മാ​യി പ​ങ്കു​വെ​ച്ചു. 

തി​രി​കെ​യെ​ത്തു​ന്ന​വ​രു​ടെ ഡാ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നും പു​തി​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നും അ​തി​​െൻറ  സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്ന​തി​നും ഒ​രു ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം രൂ​പ​വ​ത്​​ക​രി​ക്കും, തി​രി​കെ വ​രാ​ൻ ക​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റ്, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ തി​രി​കെ​യെ​ത്തു​ന്ന​വ​ർ​ക്ക്  അ​വ​രു​ടെ വൈ​ദ​ഗ്​​ധ്യം അ​നു​സ​രി​ച്ച് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ അ​നു​യോ​ജ്യ​മാ​യ ജോ​ലി, സ്വ​യം സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന്​  എം.​എ​ൽ.​എ ഉ​റ​പ്പു​ന​ൽ​കി. ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പ​രി​പാ​ടി​യി​ൽ  പ്ര​സി​ഡ​ൻ​റ്​ സ​ലാം പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ​ലി മ​രോ​ട്ടി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സ​ത്താ​ർ കാ​യം​കു​ളം,  നൗ​ഷാ​ദ് ആ​ലു​വ, ഡൊ​മി​നി​ക് സാ​ൽ​വ, അ​ലി പു​ത്തി​രി (ജി​ദ്ദ), അ​ഷ്‌​റ​ഫ് (ദ​മ്മാം), ശി​ഹാ​ബ് (ഖ​ഫ്ജി), ന​സീ​ർ പെ​രു​മ്പാ​വൂ​ർ (ദു​ബൈ), ബേ​സി​ൽ ത​മ്പി (ഖ​ത്ത​ർ), ഡോ.  ​അ​ഷീ​ൽ മു​ഹ​മ്മ​ദ് (കു​വൈ​ത്ത്), അ​ൻ​സ​ൽ അ​സീ​സ് (ബ​ഹ്‌​റൈ​ൻ), അ​നീ​ഷ് ക​ട​വി​ൽ (ഒ​മാ​ൻ), പെ​രു​മ്പാ​വൂ​ർ അ​സോ​സി​യേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ കു​മ്പ​ശ്ശേ​രി,  അ​സീ​സ് അ​ലി​യാ​ർ, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ഉ​സ്മാ​ൻ പ​രീ​ത്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ഷ​മീ​ർ പോ​ഞ്ഞാ​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി നി​യാ​സ് ഇ​സ്മാ​ഇൗ​ൽ  സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ക​രീം കാ​നാം​പു​റം ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ അ​മീ​ർ കൊ​പ്പ​റ​മ്പി​ൽ സൂം ​മീ​റ്റി​ങ്​ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story