സൗ​ദി​യി​ൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ലെ​വി ഇ​ള​വ് ല​ഭി​ച്ചു​തു​ട​ങ്ങി

  • പ്ര​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വാ​ണി​ജ്യ മേ​ഖ​ല​​ക്ക്​​ പ്ര​ഖ്യാ​പി​ച്ച മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു​ള്ള ലെ​വി ഇ​ള​വ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ചു​തു​ട​ങ്ങി. കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ട്ട് ബാ​ധി​ച്ച ചെ​റു​കി​ട-​ഇ​ട​ത്ത​രം മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള ആ​നൂ​കൂ​ല്യ​വും ല​ഭി​ച്ചു​തു​ട​ങ്ങി. പ്ര​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സൗ​ദി സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ചെ​റു​കി​ട -ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൂ​ന്നു​വ​ര്‍ഷ​ത്തേ​ക്ക് ലെ​വി ഇ​ള​വ് അ​നു​വ​ദി​ച്ച​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. സ്വ​ദേ​ശി​യാ​യ സ്ഥാ​പ​ന ഉ​ട​മ​യ​ട​ക്കം ഒ​മ്പ​തോ അ​തി​ല്‍ കു​റ​വോ ജീ​വ​ന​ക്കാ​രു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ലെ​വി ഇ​ള​വ് ല​ഭി​ക്കു​ക. 

സ്ഥാ​പ​ന ഉ​ട​മ ഗോ​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ആ​ളാ​ണെ​ങ്കി​ല്‍ ആ ​സ്ഥാ​പ​ന​ത്തി​ലെ ര​ണ്ട് വി​ദേ​ശി​ക​ളു​ടെ ലെ​വി​യി​ല്‍ മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്ക് ഇ​ള​വ് ല​ഭി​ക്കും. 
സോ​ഷ്യ​ല്‍ ഇ​ൻ​ഷു​റ​ന്‍സി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്പോ​ൺ​സ​റും ഒ​രു സ്വ​ദേ​ശി ജീ​വ​ന​ക്കാ​ര​നും സ്ഥാ​പ​ന​ത്തി​ലു​ണ്ടെ​ങ്കി​ൽ നാ​ലു വി​ദേ​ശി​ക​ള്‍ക്കും ലെ​വി അ​ട​ക്കേ​ണ്ട​തി​ല്ല. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​തി​ന​കം ഈ ​ഇ​ള​വ്​ ല​ഭി​ച്ചു. അ​തി​​െൻറ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ ലെ​വി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ചെ​റി​യ ഫീ​സ് മാ​ത്ര​മാ​ണ് ഈ​ടാ​ക്കി​യ​ത്. നേ​ര​ത്തെ സാ​ഗി​യ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​ആ​നൂ​കൂ​ല്യം ല​ഭി​ച്ചു. കൂ​ടാ​തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സൗ​ദി ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​​െൻറ 60 ശ​ത​മാ​നം സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് നേ​ര​ത്തെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​ആ​നൂ​കൂ​ല്യ​വും നി​ല​വി​ൽ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ശ​മ്പ​ള​ത്തോ​ടൊ​പ്പം സ്വ​ദേ​ശി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ച്ചു തു​ട​ങ്ങി. ഇ​തും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഗു​ണം ചെ​യ്യു​ന്ന​താ​ണ്. സൗ​ദി​യി​ൽ നി​ല​വി​ലു​ള്ള ലെ​വി​യി​ൽ ഇ​ള​വ് വ​രു​ത്ത​ണ​മെ​ന്ന് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്​ അം​ഗ​ങ്ങ​ൾ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Loading...
COMMENTS