മലയാളി അധ്യാപികക്ക് ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറര്‍നാഷനൽ ബഹുമതി
text_fieldsറിയാദ്: പ്രവാസിയായ മലയാളി അധ്യാപികക്ക് ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറര്‍നാഷനലി െൻറ ഉന്നത ബഹുമതിയായ ‘ഡിസ്റ്റിങ്ഗ്യുഷ്ഡ് ടോസ്റ്റ് മാസ്റ്റര്‍’പദവി. റിയാദ് ഇൻ റര്നാഷനല് ഇന്ത്യന്‍ സ്കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗം ഹെഡ്മിസ്ട്രസ് കോഴിക്കോട് സ ്വദേശിനി മൈമൂന അബ്ബാസിനാണ് അംഗീകാരം. വിസ്ഡം ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളില്‍ ആദ്യമായാണ് ഒരാള്‍ ഈ പദവി നേടുന്നത്. കമ്യൂണിക്കേഷന്‍, ലീഡര്ഷിപ് എന്നീ രംഗങ്ങളില്‍ വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
ടോസ്റ്റ് മാസ്റ്റേഴ്സ് ഘടന അനുസരിച്ച് ജില്ലയിലും ക്ലബുകളിലും പരിശീലനത്തിനും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കണം. ഇതിനുപുറമെ പുതിയ അംഗങ്ങളുടെ ആശയവിനിമയ ശേഷിയും നേതൃഗുണവും വര്‍ധിപ്പിക്കുന്നതിന് നല്കിയ സംഭാവനകളും പരിഗണിച്ചാണ് ഇൗ പദവി സമ്മാനിക്കുന്നത്. ലീഡര്ഷിപ്, പബ്ലിക് സ്പീക്കിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറര്‍നാഷനല്‍.
മൈമൂന അബ്ബാസ് 25 വര്‍ഷമായി റിയാദില്‍ അധ്യാപികയാണ്. പ്രവാസ ലോകത്ത് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ സജീവമാണ്. നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. റിയാദിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ വി.കെ.കെ. അബ്ബാസാണ് ഭര്‍ത്താവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ഫര്ഹാന്, കോട്ടയത്ത് മെഡിക്കൽ എൻട്രൻസ് കോഴ്സിന് പഠിക്കുന്ന അഫ്നാന് എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
