കോവിഡ് പ്രതിസന്ധിയിൽ റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
text_fieldsയാംബു: നന്മയുടെയും പുണ്യത്തിെൻറയും മാസമായ റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസ ികൾ. തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഇത്തവണ റമദാൻ കടന്നുവരുന്നത്. പ ള്ളികളിൽനിന്നുള്ള ബാങ്കൊലികൾ മാത്രമാണ് ഇക്കുറി റമദാനിൽ കേൾക്കാനാവുക. റമദാൻ രാ വുകളിലെ പതിവ് ‘തറാവീഹ്’ നമസ്കാരവും മറ്റ് സംഘടിത നമസ്കാരങ്ങളും സമൂഹ നോമ്പുതു റകളും പള്ളികളിൽ ഇത്തവണ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ വർഷത്തെ റമദാനിന് തിളക്കം കുറയുമെന്ന വിഷമത്തിലാണ് വിശ്വാസികളെല്ലാം.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് തറാവീഹ് നമസ്കാരവും പെരുന്നാൾ നമസ്കാരവും വീടുകളിൽ വെച്ചാണ് നിർവഹിക്കേണ്ടതെന്ന് സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അറിയിച്ചിരുന്നു. പ്രവാചകൻ സ്വന്തം വീട്ടിൽ വെച്ച് ഇത് നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്ക, മദീന ഹറമുകളിൽ ഒഴികെ രാജ്യത്തെ ഒരു പള്ളികളിലും സംഘടിത നമസ്കാരങ്ങൾ റമദാനിലുമുണ്ടാവില്ല. ഹൃദയങ്ങൾക്ക് നവോന്മേഷവും ആനന്ദവും പകർന്നു നൽകുന്ന ഒരു മാസക്കാലാണ് വരാനൊരുങ്ങുന്നത്. പകലുകൾ സന്തോഷഭരിതവും രാത്രികൾ പ്രകാശപൂരിതവും ആകുന്ന സന്ദർഭം.
വിശ്വാസത്തിെൻറ മാധുര്യം നുകരുന്ന മാസം. എന്നാൽ, വിശ്വാസികളുടെ വസന്തകാലം പള്ളികളിൽ ഇത്തവണ പൂത്തുലയില്ല എന്നത് പലർക്കും വ്യാകുലപ്പെടുത്തുന്ന അനുഭവമായി മാറുകയാണ്. ആകർഷണീയമായ ഖുർആൻ പാരായണത്തോടെയുള്ള പള്ളികളിലെ രാത്രി നമസ്കാരം എല്ലാവരും ഹൃദ്യമായി ആസ്വദിക്കാറുണ്ട്. മനസ്സറിഞ്ഞ് പ്രാർഥന നടത്താനും ദൈവത്തിെൻറ മുന്നിൽ ഉള്ളറിഞ്ഞ് പാപമോചനം തേടാനും ഈ വർഷം വീടുകളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയിലാണ് വിശ്വാസികൾ. ഏതു സാഹചര്യത്തിലും വിശ്വാസത്തിെൻറ പ്രകാശരശ്മികൾ പ്രസരിപ്പിക്കാനുള്ള സമയം വേണ്ടതുപോലെ ഉപയോഗപ്രദമാക്കാൻതന്നെയാണ് വിശ്വാസിസമൂഹം ഒരുങ്ങുന്നത്.
ഹൃദയങ്ങളെ ഖുർആൻകൊണ്ട് ജീവസ്സുറ്റതാക്കാനുള്ള സമയവും ദൗർബല്യത്തിൽനിന്നും കരകയറി നിശ്ചയദാർഢ്യം പ്രാപിക്കാനുമുള്ള സന്ദർഭവും നന്നായി ഉപയോഗപ്പെടുത്താൻതന്നെയാണ് ലോകത്തെങ്ങുമുള്ള ഇസ്ലാമിക സമൂഹം തയാറെടുക്കുന്നത്. കോവിഡ് കാലമായതിനാൽ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമായതിനാൽ വീട്ടിനകത്തുതന്നെ റമദാൻ ദിനരാത്രങ്ങൾ ഫലപ്രദമാക്കാൻ വിശ്വാസികൾ ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
