കോവിഡ് ചികിത്സക്ക് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല –സൗദി ആരോഗ്യ മന്ത്രി
text_fieldsറിയാദ്: കോവിഡ് ചികിത്സക്ക് ഇതുവരെ വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ലെന്ന് സൗ ദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം. വാക്സിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും നാം കേട്ടിട്ടു ണ്ട്. എന്നാലിപ്പോൾ അതിനായുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടന്നുവരുന്നത്. ഇതുവ രെ വ്യക്തമായ ചികിത്സയില്ല. രോഗബാധിതർക്ക് വേഗം വൈറസിെൻറ ആക്രമണത്തെ നേരിടുന്നതിന് പ്രതിരോധ ശക്തിയുണ്ടാവാൻ ശാന്തിയുണ്ടാകാനാവശ്യമായ ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്.
എല്ലാവരും വീടുകളിൽ കഴിയലാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. അത്യാവശ്യത്തിന് മാത്രമേ പുറത്തുപോകാവൂ. നാമെല്ലാവരും ഒരു ബോട്ടിൽ സഞ്ചരിക്കുന്നവരാണ്. നമ്മുടെ സുരക്ഷക്ക് നാമോരോരുത്തരും ബാധ്യസ്ഥരാണ്. കഴിഞ്ഞയാഴ്ച കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചത് ശ്രദ്ധിച്ചുകാണുമല്ലോ. വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിലൂടെ വെല്ലുവിളിയുടെയും പ്രയാസങ്ങളുടെയും വലുപ്പവും കൂടിവരുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടിവരുന്നു. കമ്പനികളോട് ഏറ്റവും മികച്ച രീതിയിലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മുനിസിപ്പൽ മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും മേൽനോട്ടത്തിൽ ഇതിനായി സമിതിയുണ്ട്. േലബർ ക്യാമ്പുകളിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാറിെൻറ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു. കോവിഡ് ഫണ്ടിലേക്കെത്തിയ സംഭാവനകൾ ഒരു ശതകോടി റിയാലിൽ എത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
