ആത്മവിശ്വാസം പകർന്ന് നീതി മന്ത്രാലയത്തിെൻറ വിഡിയോ
text_fieldsദമ്മാം: കോവിഡ്-19 ഭീതിക്കിടയിൽ ആത്മവിശ്വാസം പകരുന്ന വിഡിയോയുമായി സൗദി നീതി മന്ത്രാ ലയം. മഹാവ്യാധിയുടെ ഭീകരാവസ്ഥയെ മറികടന്ന് മുന്നോട്ടുപോകും എന്ന സന്ദേശമാണ് ഇൗ ഹ് രസ്വചിത്രം പങ്കുവെക്കുന്നത്. പ്രതീക്ഷാനിർഭരമായ ദിനങ്ങളെ സമീപഭാവിയിൽതന്നെ പുൽ കാനാവുമെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ധൈര്യം നൽകുന്നു. മഹാമാ രിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കാതെ ആത്മവിശ്വാസത്തോടെ ലോകജനതക്കൊപ്പം ചേർന് ന് നിൽക്കാമെന്നും ജനങ്ങൾ ഭീതിക്കടിപ്പെടുകയല്ല ആത്മവിശ്വാസത്തോടെ ആരോഗ്യമുറകൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും വിഡിയോ ഓർമിപ്പിക്കുന്നു.
കോവിഡിനെതിരെ പടപൊരുതാൻ ഒരു രാജ്യം എല്ലാ രംഗത്തും അതിെൻറ ൈകയൊപ്പു ചാർത്തി മുന്നേറുകയാണ്. രോഗത്തെ തുരത്തുന്നതോടൊപ്പംതന്നെ നിരാശരായ ജനങ്ങളെ അതിൽനിന്ന് മുക്തരാക്കി ആത്മവിശ്വാസത്തിെൻറ സാന്ത്വന സ്പർശങ്ങൾ നൽകുകയാണ് ഇത്തരം വിഡിയോയിലൂടെ. നമുക്ക് വീണ്ടും കൈകൾ പിടിച്ച് ആശീർവദിക്കാനാകും, സ്കൂളുകളിൽ ആരവങ്ങൾ നിറയും, ആരാധനക്കായി പള്ളികവാടങ്ങൾ തുറക്കും, സ്റ്റേഡിയങ്ങളിൽ ആരാധകരുടെ ആർപ്പുവിളികളുണ്ടാവും, ആകാശത്ത് വീണ്ടും വിമാനങ്ങൾ ഉയർന്നുപറക്കും, അതെ, എല്ലാം തിരിച്ചുവരും എന്ന് ചിത്രം പറയുന്നു. പക്ഷെ, ഇപ്പോൾ വീടകങ്ങളിൽ ഒതുങ്ങിനിന്ന് കോവിഡിനെതിരെ പൊരുതിയേ മതിയാകൂ.
കോവിഡ്-19 വ്യാപനത്തിന് തടയിടാൻ ഏർപ്പെടുത്തുന്ന കർഫ്യൂവിനെ ഒരു തടസ്സമായി കാണരുത്. അതിനെതിരെയുള്ള കരുതലുകളാണ്. ഇൗ പേരാട്ടത്തിൽ ലോക ജനതക്കൊപ്പമാണ് സൗദി അറേബ്യയുമെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു. കോവിഡിനെതിരെ അതിശക്തമായ നടപടികളുമായി സൗദി അറേബ്യ രംഗത്തുണ്ട്. പൊതുസ്ഥലങ്ങൾ അണുമുക്തമാക്കിയും ആവശ്യമായ മുൻകരുതലുകൾക്ക് നിർദേശങ്ങൾ നൽകിയും പൊതുജന സമ്പർക്കങ്ങൾക്ക് നിയന്ത്രണം വരുത്തിയും ചികിത്സകൾക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയും സൗദി അതിെൻറ കർമപാതയിൽ സജീവമായി രംഗത്തുണ്ടെന്നും വിഡിയോ അടയാളപ്പെടുത്തുന്നു.
സൗദിയിലെ സ്വദേശിക്കും വിദേശിക്കും ചികിത്സ ലഭ്യമാക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് അനധികൃതരായി കഴിയുന്നവർക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അൽറാബീഅ പറഞ്ഞു. കൂടാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ കമ്പനികൾക്കായി ഒമ്പത് ദശലക്ഷം സൗദി റിയാൽ ഗവൺമെൻറ് നീക്കിവെച്ചതായും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 12 ലക്ഷം പൗരന്മാരാണ് സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
