ഫ്രാൻസിൽ സേവനനിരതരായി 280ലേറെ സൗദി ഡോക്ടർമാർ
text_fieldsജിദ്ദ: കോവിഡ്വ്യാപനം തടയുന്നതിനും ചികിത്സ നൽകുന്നതിനും ഫ്രാൻസിലെ ആശുപത്രി കളിൽ സേവനനിരതരായി സൗദിയിൽനിന്നുള്ള 280ലധികം ഡോക്ടർമാർ. സൽമാൻ രാജാവിെൻറ സ്ക ോളർഷിപ് പഠന പദ്ധതിക്കുകീഴിൽ എത്തിയവരാണ് ഇത്രയുംപേർ. ഫ്രഞ്ച് സഹപ്രവർത്തകരോടൊപ്പം കോവിഡ്വ്യാപനം തടഞ്ഞും രോഗികളെ ചികിത്സിച്ചും സൗദി അറേബ്യയുടെ മാനുഷിക പ്രതിബദ്ധതയുടെ മികച്ച മാതൃക കാഴ്ചവെച്ചുകൊണ്ടിരിക്കയാണിവർ.
ഇതുപോലെയുള്ള മാനുഷികപ്രവർത്തനങ്ങൾ സൗദി ജനതക്ക് വിചിത്രമായ കാര്യമല്ലെന്ന് ഫ്രാൻസിലെയും സ്വിറ്റ്സർലൻഡിലെയും സൗദി എംബസി കൾചറൽ അറ്റാഷെ ഡോ. അബ്ദുല്ല ബിൻ ഫഹദ് പറഞ്ഞു. സൗദി അറേബ്യ പിന്തുടരുന്ന ഇസ്ലാമിെൻറ മാനവികമൂല്യങ്ങളും ധാർമികതയും തത്ത്വങ്ങളും പ്രതിഫലിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
280 ഡോക്ടർമാരും ഉയർന്ന യോഗ്യതയുള്ളവരാണ്. മനുഷ്യജീവെൻറ രക്ഷക്കായി കഠിനാധ്വാനം ചെയ്യാനും പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടക്കാനുള്ള കഴിവുകളും അവർക്കുണ്ട്. സ്വിസ് കോൺഫെഡറേഷനിൽ 20 സൗദി ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമെ അമേരിക്ക, ബ്രിട്ടൻ, ജർമനി എന്നിവിടങ്ങളിലും കോവിഡ് ബാധയെ നേരിടാൻ കഠിനാധ്വാനം ചെയ്തും ആത്മാർഥതയോടെ സേവനനിരതരായും നിരവധി ഡോക്ടർമാരുണ്ട്. പഠനത്തിനും പരിശീലനത്തിനും അവരുടെ സംരക്ഷണത്തിനുംവേണ്ട എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
