കർഫ്യൂ സമയത്ത് പൊലീസ് ശക്തമായി രംഗത്ത്
text_fieldsയാംബു: കർഫ്യൂ സമയങ്ങളിൽ ശക്തമായ നടപടികളുമായി പൊലീസ് രംഗത്ത്. യാംബു നഗരത്തിലെ റ ോഡുകളിൽ ട്രാഫിക് വിഭാഗം പൊലീസിെൻറ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങ ളിൽ ആളുകളുടെ കൂട്ടംചേരൽ വിലക്കിയിട്ടുണ്ട്. കടകൾക്ക് മുന്നിലും മറ്റും സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംകൂടലും കർഫ്യൂ സമയങ്ങളിൽ അനിവാര്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങലും വിലക്കി. ഇതു നിരീക്ഷിക്കുന്നതിനായി വിവിധ സുരക്ഷ വിഭാഗങ്ങളും രംഗത്തുണ്ട്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി നിയമങ്ങൾ നടപ്പാക്കാനും ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷാമുറകൾ സ്വീകരിക്കാനും നഗരത്തിലെ എല്ലാ ഭാഗങ്ങളിലും സദാ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. യാംബു മുനിസിപ്പാലിറ്റി ട്രാഫിക് വിഭാഗം ഡയറക്ടർ കേണൽ ഫാലിഹ് അൽഹിൻസി, അസിസ്റ്റൻറ് ഡയറക്ടർ ഹമീദ് അസഹ്ഫി, ആക്സിഡൻറ് വിഭാഗം മേധാവി കേണൽ അബ്ദുല്ല അശഹ്രി എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ ശക്തമായ നിയന്ത്രണം നടപ്പാക്കിവരുന്ന
ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
