വിദേശത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംവിധാനമൊരുക്കണം –മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsജിദ്ദ: കോവിഡ് -19 വ്യാപനം തടയുന്നതിെൻറ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കിയ അനിശ് ചിതകാല കർഫ്യൂവും യാത്രാനിരോധനവും കാരണം പ്രയാസം നേരിടുന്ന പ്രവാസികളെ സഹായിക്കാ നും ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സർക്കാർ മുൻകൈയെടുക്കണമെന്നും സം സ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്നും ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി നടന്ന യോഗ ം ചെയർമാൻ ഹസൻ സിദ്ദീഖ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എം.എ. ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് സൗദി മാനവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഇന്ത്യൻ എംബസി മുഖേന, എക്സിറ്റ് അടിച്ചതിനുശേഷം നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയ പ്രവാസികളെ സർക്കാർ ഇടപെട്ട് നാട്ടിലെത്തിക്കണം.
പുതിയ സാഹചര്യത്തിൽ ഗൾഫ് മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവാസികളിൽ ഭൂരിഭാഗവും കാര്യമായ സമ്പാദ്യമില്ലാത്ത സാധാരണക്കാരായതിനാൽ അവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ പുനരധിവാസ പദ്ധതി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് ശമ്പളമില്ലാത്ത ദീർഘകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം ആളുകൾ അനുഭവിക്കുന്ന യാതനകൾക്ക് പരിഹാരം നൽകുന്നതിനായി നോർക്ക മുഖേന സാമ്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖേന സംസ്ഥാന സർക്കാറിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രവാസികളാണ് കേരളത്തിൽ കോവിഡ് പടർത്തിയതെന്ന തരത്തിലുള്ള പ്രചാരണത്തെ യോഗം അപലപിച്ചു. കുടുംബ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിൻ കാലാവധി ഏപ്രിൽ 15 വരെ നീട്ടിയതായും ഓൺലൈൻ സംവിധാനത്തിലൂടെ അംഗത്വ നടപടികൾ പൂർത്തീകരിക്കാൻ മുഴുവൻ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത്, ഏരിയ കമ്മിറ്റികളും കോഒാഡിനേറ്റർമാരും ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സീതി കൊളക്കാടൻ, വി.പി. ഉനൈസ്, ഇൽയാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, കെ.ടി. ജുനൈസ്, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, വി.വി. അഷ്റഫ്, അബ്ദുൽ ഗഫൂർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ഹബീബ് കല്ലൻ സ്വാഗതവും കെ.ടി. ജുനൈസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
