സൗദിയിൽ രോഗികൾ 2500 കടന്നു; മരണം 38
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് തിങ്കളാഴ്ച നാലുപേർ കൂടി മരിച്ചു. രാജ്യ ത്തെ ആകെ മരണസംഖ്യ ഇതോടെ 38 ആയി. പുതിയ മരണങ്ങളിൽ രണ്ടെണ്ണം ജിദ്ദയിലും ഒാരോന്ന് വീതം അ ൽഖോബാറിലും അൽബദാഇയിലുമാണ് സംഭവിച്ചത്. പുതിയ രോഗികളിൽ 60 പേരുടെ വിവരം തിങ്ക ളാഴ്ച വൈകീട്ട് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിലും 61പേരുടെ വിവരം മന്ത്രാലയത്തിെൻറ കോവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള പ്രത്യേക വെബ്സൈറ്റ് രാവിലെയും അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,523 ആയി. 63 പേർക്ക് പുതുതായി രോഗമുക്തിയുണ്ടായി.
സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 551 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1,934 പേർ ചികിത്സയിൽ തുടരുന്നു. ഇവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച രാവിലെ 61 പേരുടെ രോഗം സ്ഥിരീകരിച്ചിരുന്നു. അതിനുശേഷമാണ് 60 പേർക്ക് കൂടി രോഗം കണ്ടെത്തിയത്. റിയാദില്‍ 32, ജിദ്ദയില്‍ എട്ട്, മക്കയിലും ജീസാനിലും ആറ് വീതം, മദീനയില്‍ മൂന്ന്, ഖത്വീഫിലും അബഹയിലും രണ്ട് വീതം, ദമ്മാമില്‍ ഒരാള്‍ക്കുമാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്.
പുതുതായി രോഗമുക്തി നേടിയതില്‍ 54 പേര് റിയാദിലാണ്.
മൂന്ന് പേര് അബഹയിലും രണ്ട് പേര് വീതം ദമ്മാമിലും നജ്റാനിലും ബുറൈദയിലും രോഗമുക്തി നേടി. പ്രധാനപ്പെട്ട നഗരങ്ങളിലെ വിശദമായ സ്ഥിതിവരങ്ങൾ ചുവടെ: ബ്രാക്കറ്റിൽ ആകെ രോഗബാധിതർ, ചികിത്സയിൽ കഴിയുന്നവർ, സുഖം പ്രാപിച്ചവർ, മരണം എന്ന ക്രമത്തിൽ: റിയാദ് (757, 577, 177, 3), മക്ക (483, 363, 114, 6), ജിദ്ദ (345, 218, 123, 6), മദീന (252, 229, 4, 19), ദമ്മാം (149, 131, 36, 1), ഖത്വീഫ് (146, 112, 15), ഹുഫൂഫ് (44, 41, 3), അൽഖോബാർ (39, 38, 1, 1), ത്വാഇഫ് (37, 24, 13), ദഹ്റാൻ (36, 35, 1), തബൂക്ക് (32, 32), ഖമീസ് മുശൈത്ത് (25, 23, 1, 1), നജ്റാൻ (17, 1, 16), അബഹ (18, 7, 11), ബീഷ (15, 3, 12), ബുറൈദ (15, 12, 3), അൽബാഹ (14, 10, 4), ഖഫ്ജി (15, 15).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
