മുഴുസമയ കർഫ്യൂ ആരോഗ്യസുരക്ഷക്ക് –ഇരുഹറം കാര്യാലയ മേധാവി
text_fieldsജിദ്ദ: മക്ക, മദീന പുണ്യനഗരങ്ങളിൽ മുഴുസമയ കർഫ്യൂ ഏർപ്പെടുത്തിയത് ഇരുപ്രദേശങ്ങ ളിലെയും ജനങ്ങളുടെ ആരോഗ്യസുരക്ഷക്കും ഭരണകൂടം നൽകിവരുന്ന പ്രാധാന്യവും പരിഗണ നയും വ്യക്തമാക്കുന്നതാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈ സ് പറഞ്ഞു. ഇരുപട്ടണങ്ങളിലും കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച ആരോഗ്യവകുപ്പിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. നടപടികൾ ഇസ്ലാമിക ശരീഅ പ്രകാരം ഏറ്റവും ഉചിതമായ നടപടിയാണ്.
മനുഷ്യ ജീവന് വലിയ പ്രാധാന്യമാണ് ഇസ്ലാം കൽപിക്കുന്നത്. മനുഷ്യനെ ആദരിച്ചും സംരക്ഷിച്ചുമുള്ള വ്യവസ്ഥയാണത്. പകർച്ചവ്യാധിക്കെതിരെ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ അവഗണിക്കുകയോ അതിനുനേരെ അശ്രദ്ധ കാണിക്കുകയോ ചെയ്യുന്നത് തെറ്റാണ്. സ്വയം ആേരാഗ്യസുരക്ഷ നോക്കാതിരിക്കലും പൊതുജനാരോഗ്യത്തിനു നേരെയുള്ള അക്രമമായാണ് കണക്കാക്കുക. ദോഷങ്ങളിൽനിന്ന് അകന്നു നിൽക്കുകയെന്നതുകൊണ്ടുള്ള ഉദ്ദേശ്യം സ്വയം സൂക്ഷിക്കുകയും നാശത്തിലേക്ക് നയിക്കുന്നതിൽനിന്ന് അകലുകയും ചെയ്യുക എന്നതാണ്.
മക്ക, മദീന നഗരങ്ങൾക്ക് ഉയർന്ന സ്ഥാനവും വലിയ മഹത്ത്വവുമാണ് ഭരണാധികാരികൾ കൽപിക്കുന്നത്. ഇരു നഗരങ്ങളുടെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധയാണ് ഭരണാധികാരികൾ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഇൗ നിയന്ത്രണങ്ങളെല്ലാം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അത് മതപരവും ധാർമികവും ദേശസ്നേഹപരവുമായ കടമയാണെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
