പ്രവാസി വനിത ‘ടാലൻറ് ഹണ്ട് 2020’ വിജയികളെ പ്രഖ്യാപിച്ചു
text_fieldsദമ്മാം: പ്രവാസി സാംസ്കാരികവേദി വനിത വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ നടത്തിയ ടാലൻറ് ഹണ്ട് 2020 മത്സര വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി വീടുകളിൽ കഴിയുന്ന കുട്ടികളുടെ ഒഴിവുസമയത്തെ പരമാവധി ഉപയോഗപ്പെടുത്തുകയും സർഗാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മുഴുവൻ മത്സരങ്ങളും പൂർണമായും ഓൺലൈനായാണ് നടത്തിയത്.
‘സോൾ ഓഫ് എ ബട്ടർഫ്ലൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ ദുആ നജ്മുസമാൻ, ഹവാസ് സലീം എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ‘വിങ്സ് ഓഫ് ഫയർ’ എന്ന പുസ്തകം ആധാരമാക്കിയ ക്വിസ് മത്സരത്തിൽ നുഹ ഷബീർ ആദ്യ സ്ഥാനം നേടി. അമൻ ഹാരിസ്, മുഹമ്മദ് അമീൻ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ എന്ന അംബേദ്കറിെൻറ പുസ്തകത്തിൽനിന്നു നടത്തിയ ക്വിസ് മത്സരത്തിൽ ഐഷ സലിം, മുഹമ്മദ് നസീം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സനീജ സഗീർ, സുനില സലീം, അൻസീന സഈദ്, അമീന അമീൻ, ശബ്ന സലീം ബാബു, അനീസ മെഹബൂബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
