Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫീ​സ്​ കു​ടി​ശ്ശി​ക: ...

ഫീ​സ്​ കു​ടി​ശ്ശി​ക: ദ​മ്മാം സ്​​കൂ​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​​പ്പെ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ഫീ​സ്​ കു​ടി​ശ്ശി​ക:  ദ​മ്മാം സ്​​കൂ​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ  പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​​പ്പെ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ
cancel

ദ​മ്മാം: ഫീ​സ്​ കു​ടി​ശ്ശി​ക​യു​ടെ പേ​രു​പ​റ​ഞ്ഞ്​ ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ പു​തി​ യ ഒാ​ൺ​ലൈ​ൻ ക്ലാ​സി​ൽ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ന ി​ല​വി​ലെ ദു​ഷ്​​ക​ര​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ രാ​ജ്യ​ത്ത്​ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ള​വ്​ അ​നു​വ​ദി​ക ്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ ഇൗ ​ക​ടും​പി​ടി​ത്ത​മെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ ​യു​ന്നു. കോ​വി​ഡ്​ ഭീ​ഷ​ണി​യാ​ൽ സ്​​കൂ​ൾ അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​രം തു​ട​ങ്ങി​യ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ക്ലാ​സ്​ തു​ട​ങ്ങി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സ്​​കൂ​ൾ ഭ​ര​ണ​സ​മി​തി അ​യ​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​ക​ൾ​ക്ക്​ ക്ലാ​സു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന അവസ്​ഥയാണ്​. ര​ക്ഷാ​ക​ർ​തൃ സ​മി​തി ന​ൽ​കി​യ പ​രാ​തി​പോ​ലും പ​രി​ഗ​ണി​ക്കാ​ത്ത സ്ഥി​തി​യി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​െ​ക്ക​തി​രെ ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. മാ​ർ​ച്ച്​ വ​രെ​യു​ള്ള സ്​​കൂ​ൾ ഫീ​സ്​ അ​ട​ച്ച​വ​ർ​ക്കു​ മാ​ത്ര​മേ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്നു​ള്ളൂ. കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ പി​ഴ അ​ട​ക്കം വേ​ണം ഫീ​സ്​ അ​ട​യ്​​ക്കാ​ൻ. എ​ന്നാ​ൽ, സ്കൂ​ളി​ൽ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നു​ള്ള കൗ​ണ്ട​റു​ക​ൾ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഴ്​​ച​ക​ൾ​ക്കു​ മു​േ​മ്പ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

പ​ണം അ​ട​യ്​​ക്കാ​ൻ സൗ​ദി ​ബ്രി​ട്ടീ​ഷ്​ ബാ​ങ്കി​ലെ അ​ക്കൗ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ ഓ​ൺ​ൈ​ല​നാ​യി മാ​ത്ര​മേ ക​ഴി​യൂ. സാ​ധാ​ര​ണ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ഇ​ത്​ അ​ത്ര​യ എ​ളു​പ്പ​മ​ല്ല. എ​ല്ലാ​വ​ർ​ക്കും ഇൗ ​ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ഫീ​സ്​ അ​ട​ക്കാ​ൻ ​ൈവ​കി​യ​തി​ന്​ ഇ​ത്​ പ്ര​ധാ​ന കാ​ര​ണ​മാ​ണ്​. ജോ​ലി​യ​ട​ക്കം നി​ർ​ത്തി​വെ​ച്ച്, വ​രു​മാ​ന​ങ്ങ​ൾ നി​ല​ച്ച്​ വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളി​ൽ മി​ക്ക​വ​രും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​കാ​ര്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​നോ പ​രി​ഹാ​രം കാ​ണാ​നോ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​​ വ്യാ​പ​ക​മാ​യ പ​രാ​തി. പ്ര​ശ്​​ന​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ സ്​​കൂ​ൾ ഭ​ര​ണ​സ​മി​തി​ക്ക്​ ത​ങ്ങ​ൾ ക​ത്തു​ന​ൽ​കി​യെ​ന്ന്​ ദ​മ്മാം സ്​​കൂ​ൾ പേ​ര​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ്​ ആ​ലു​വ പ​റ​ഞ്ഞു.

ക​ത്ത്​ കി​ട്ടി​യ​താ​യി അ​റി​യി​ച്ചു​വെ​ങ്കി​ലും ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​റി​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​സ​മൂ​ഹം ഒ​ന്ന​ട​ങ്കം പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​യ്​​മ​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളും മു​ഖ്യ​ധാ​രാ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ മാ​ർ​ച്ച്​ വ​രെ ഫീ​സ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കൂ എ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​യ​ക​റ്റാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​കൂ​ൾ സ്വീ​ക​രി​ക്കു​ന്ന ക​ടും​പി​ടി​ത്തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ​ക്കു​ള്ള പി​ഴ​സം​ഖ്യ​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​വാ​സി സാം​സ്​​കാ​രി​ക​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story