നാട്ടിലായിരുന്നെങ്കിൽ സിറാജ് ഇപ്പോൾ ‘പുത്യാപ്ല’യാണ്
text_fieldsറിയാദ്: കോവിഡ്-19 ഭീഷണി എല്ലാ സ്വപ്നങ്ങൾക്കുംമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ ്. ജീവഭയം ലോകത്തെ ആകെ ചൂഴ്ന്നുനിൽക്കുേമ്പാൾ ജോലിയും യാത്രകളും എന്തിന് സ്വപ്നങ ്ങൾപോലും ഉപേക്ഷിച്ച് അവനവെൻറ വീടുകളിൽതന്നെ കഴിഞ്ഞുകൂടുക എന്ന ഏറ്റവും വലിയ ആയുധവുമായി മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് എല്ലാവരും. അക്കൂട്ടത്തിൽ സൗദിയിലെ പ്രവാസികളുമുണ്ട്. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിയുന്ന ദിനമായ വിവാഹത്തിെൻറ തീയതിപോലും അനിശ്ചിതകാലത്തേക്കു നീട്ടിയവരുണ്ട് അക്കൂട്ടത്തിൽ.
റിയാദിൽ പ്രവാസിയായ മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് സിറാജിെൻറ വിവാഹം നിശ്ചയിച്ചിരുന്നത് ഇൗ മാസം രണ്ടിനായിരുന്നു. രണ്ടു മാസം മുേമ്പ നിശ്ചയിച്ചുറപ്പിച്ച തീയതി. മണവാളൻ ആകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മാർച്ച് 20ന് നാട്ടിൽ പോകാൻ വിമാന ടിക്കറ്റുമെടുത്ത് ദിനങ്ങൾ എണ്ണി കാത്തിരിക്കുമ്പോഴാണ് കാട്ടുതീപോലെ സൗദിയിലും കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്ക് തടസ്സമാകില്ലെന്ന് കരുതിയിരിക്കുമ്പോൾ അതാ വരുന്നു അന്താരാഷ്ട്ര വിമാന സർവിസ് നിർത്തുന്ന വാർത്ത. എക്സിറ്റ്/എൻട്രി വിസയും അടിച്ച് ടിക്കറ്റുമെടുത്ത് പർച്ചേസിങ്ങും പൂർത്തിയാക്കി കാത്തിരിക്കുന്ന സിറാജ് അപ്പോഴും സമാധാനിച്ചു, ഏപ്രിൽ രണ്ടിനാണല്ലോ കല്യാണം. രണ്ടാഴ്ചകൂടിയുണ്ടല്ലോ. പേക്ഷ, ആ പ്രതീക്ഷകൾക്കു മുന്നിലും വാതിലുകൾ അടഞ്ഞു.
ഒടുവിൽ അനിശ്ചിതകാലത്തേക്ക് യാത്രനിരോധനം വന്നു. ഒടുവിൽ അനിശ്ചിതകാലത്തേക്ക് ആ സ്വപ്നദിനത്തെ മാറ്റിവെച്ചു. നാലു വർഷമായി റിയാദ് എക്സിറ്റ് ഒമ്പതിൽ ഇസ്തിഹാർ മേഖലയിൽ അൽസഖാഫ് പാർമസിയിൽ ജീവനക്കാരനാണ്. സിറാജിന് ഇങ്ങനെ യാത്ര ദുഷ്കരമാകുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 14ന് നാട്ടിൽ പോകാൻ കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുത്ത് പ്രളയം കാരണം ചെന്നൈയിലേക്ക് തിരിച്ചുവിട്ട വിമാനത്തിൽ അകപ്പെടുകയും മൂന്നു ദിവസത്തിനുശേഷം മാത്രം വീട്ടിലെത്തുകയും ചെയ്ത അനുഭവവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
