Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മ​ര​ണ സം​ഖ്യ...

സൗദിയിൽ മ​ര​ണ സം​ഖ്യ 34; ​േരാ​ഗി​ക​ൾ 2,385

text_fields
bookmark_border
സൗദിയിൽ മ​ര​ണ സം​ഖ്യ 34; ​േരാ​ഗി​ക​ൾ 2,385
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി. ഞാ​യ​റാ​ഴ്​​ച അ​ഞ്ചു​പ േ​രാ​ണ്​ മ​രി​ച്ച​ത്. 68 പേ​ർ പു​തു​താ​യി സു​ഖം പ്രാ​പി​ച്ചു. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 488 ആ​യി.
ശ​നി​യാ​ഴ്​ ​ച രാ​ത്രി 191 പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്​​ച പ​ക​ൽ 15 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,385 ആ​യി ഉ​യ​ർ​ന് ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ അ​ലി വാ​ർ​ത്ത​സ​േ​​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 47 ശ​ത​മാ​നം സൗ​ദി പൗ​ര​ന്മാ​രും 53 ശ​ത​മാ​നം വി​ദേ​ശി​ക​ളു​മാ​ണ്. പു​തു​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ണ​ങ്ങ​ളി​ൽ ഒ​ാ​രോ​ന്ന്​ വീ​തം റി​യാ​ദി​ലും മ​ക്ക​യി​ലു​മാ​ണ്. മൂ​ന്നെ​ണ്ണം ജി​ദ്ദ​യി​ലും. വീ​ടു​ക​ളി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും എ​ല്ലാ​വ​രും എ​വി​ടെ​യാ​ണോ ഉ​ള്ള​ത്​ അ​വി​ടെ ത​ന്നെ ക​ഴി​യാ​ൻ പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ അ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ൾ പോ​യാ​ൽ വൈ​റ​സ്​ വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത 54 ശ​ത​മാ​ന​മാ​ണ്.

ഫാ​ർ​മ​സി​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും അ​ത്​ 24 ശ​ത​മാ​ന​വും ജോ​ലി​സ്ഥ​ല​ത്ത്​ 45 ശ​ത​മാ​ന​വും പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ൽ 25 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​ര​ങ്ങ​ൾ ദി​വ​സം പ​ല​ത​വ​ണ പു​തു​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്​ വേ​ണ്ടി നി​ര​വ​ധി വ​കു​പ്പു​ക​ളാ​ണ്​ കൈ​കോ​ർ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​​ന പ​ട്ട​ണ​ങ്ങ​ളി​ലെ സ്ഥി​തി​വി​വ​രം ചു​വ​ടെ. ബ്രാ​ക്ക​റ്റി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ, ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ, സു​ഖം പ്രാ​പി​ച്ച​വ​ർ, മ​ര​ണം എ​ന്ന ക്ര​മ​ത്തി​ൽ: റി​യാ​ദ് (714, 588, 123, 3), മ​ക്ക (466, 346, 114, 6), ജി​ദ്ദ (345, 218, 123, 4), മ​ദീ​ന (239, 216, 4, 19), ദ​മ്മാം (143, 108, 34), ഖ​ത്വീ​ഫ് (137, 124, 13), ഹു​ഫൂ​ഫ്​ (44, 41, 3), അ​ൽ​ഖോ​ബാ​ർ (39, 38, 1), ത്വാ​ഇ​ഫ് (37, 24, 13), ദ​ഹ്​​റാ​ൻ (36, 35, 1) ത​ബൂ​ക്ക്​ (32, 32), ഖ​മീ​സ്​ മു​ശൈ​ത്ത് (18, 16, 1), ന​ജ്​​റാ​ൻ (17, 2, 15), അ​ബ​ഹ (16, 8, 8), ബീ​ഷ (15, 3, 12), ബു​റൈ​ദ (15, 13, 2), അ​ൽ​ബാ​ഹ (14, 10, 4), ഖ​ഫ്​​ജി (14, 14).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story