Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ് -19 ബാ​ധി​തർ...

കോ​വി​ഡ് -19 ബാ​ധി​തർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ന​ത്ത ശി​ക്ഷ

text_fields
bookmark_border
കോ​വി​ഡ് -19 ബാ​ധി​തർ നി​ർ​ദേ​ശ​ങ്ങ​ൾ  പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ന​ത്ത ശി​ക്ഷ
cancel

ജി​ദ്ദ: കോ​വി​ഡ് -19 ബാ​ധി​ച്ച​വ​ർ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തു​ക​യും ഇ​വ​രി​ൽ​നി​ന്ന്​ മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം പ​ക​രു​ക​യ ും ചെ​യ്​​താ​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്​​തു. വൈ​റ​സ് ബാ​ധി ​ച്ച ഒ​രാ​ൾ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വു​മാ​യി​രി​ക്കും ശി​ക്ഷ.

നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്​​ച​യു​ടെ​യോ രോ​ഗം പ​ര​ത്തു​ന്ന​തി​​െൻറ​യോ തോ​ത​നു​സ​രി​ച്ച് ഈ ​ര​ണ്ടു ശി​ക്ഷ​ക​ളി​ൽ ഒ​ന്നോ ര​ണ്ടും ഒ​ന്നി​ച്ചോ വ​ന്നേ​ക്കാ​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. രോ​ഗം വ​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വ​ഹ​ണ​ത്തി​ൽ വ​ന്ന വീ​ഴ്​​ച​ക്കു​ള്ള ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്കു​ന്ന​ത​ല്ല. രോ​ഗം വ​ന്നാ​ൽ ചി​കി​ത്സ തേ​ടു​ന്ന​തോ​ടൊ​പ്പം ത​ന്നെ അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ലാ​ണ് ഏ​റ്റ​വും പ്രാ​ധാ​ന്യം.

കോ​വി​ഡ് -19നെ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന്​ മ​റ്റു​ള്ള​വ​രി​ലേ​ക്ക് വൈ​റ​സി​​െൻറ ദ്രു​ത​ഗ​തി​യി​ലു​ള്ള വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ രോ​ഗം പ​ട​രു​ന്ന​ത്​. അ​തി​നാ​ൽ ഏ​ത് ലം​ഘ​ന​ത്തി​നും ക​ഠി​ന​മാ​യ ശി​ക്ഷ​ത​ന്നെ ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും മ​റ്റ് പൊ​തു​ജ​നാ​രോ​ഗ്യ അ​ധി​കാ​രി​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും നി​യ​മ​ലം​ഘ​ന​ത്തി​ന് ശി​ക്ഷ വി​ധി​ക്കു​ക​യെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story