Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ രോ​ഗ​മു​ക്ത​ർ ...

സൗദിയിൽ രോ​ഗ​മു​ക്ത​ർ 300 ക​ട​ന്നു; മ​ര​ണ​സം​ഖ്യ 21ഉം

text_fields
bookmark_border
സൗദിയിൽ രോ​ഗ​മു​ക്ത​ർ 300 ക​ട​ന്നു;  മ​ര​ണ​സം​ഖ്യ 21ഉം
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച് വ്യാ​ഴാ​ഴ്​​ച​ അ​ഞ്ചു​പേ​ർ മ​രി​ച്ചു. മൂ​ന്ന്​​​ വി​ദ േ​ശി പൗ​ര​ന്മാ​രും ര​ണ്ട്​​ സൗ​ദി പൗ​ര​ന്മാ​രു​മാ​ണ്​ മ​രി​ച്ച​ത്. ര​ണ്ട്​ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​യും മ​ ദീ​ന​യി​ലും മ​റ്റൊ​രു വി​ദേ​ശി ദ​മ്മാ​മി​ലും ഒ​രു സ്വ​ദേ​ശി ഖ​മീ​സ്​ മ​ു​ശൈ​ത്തി​ലു​മാ​ണ്​ മ​രി​ച്ച​ത്. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി. പു​തു​താ​യി 64 പേ​ർ സു​ഖം പ്രാ​പി​ച്ചു. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 328 ആ​യി ഉ​യ​ർ​ന്നു. 165 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യും രാ​ജ്യ​ത്തെ ആ​​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1885 ആ​യി ഉ​യ​ർ​ന്ന​താ​യും സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ അ​ലി വാ​ർ​ത്ത​സ​േ​​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രോ​ഗ​മു​ക്ത​രൊ​ഴി​കെ ബാ​ക്കി​യു​ള്ള​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. 30 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ക്ക​യി​ലാ​ണ്, 48 പേ​ർ. മ​ദീ​ന​യി​ൽ 46ഉം ​ജി​ദ്ദ​യി​ൽ 30ഉം ​ഖ​ഫ്​​ജി​യി​ൽ ഒ​മ്പ​തും റി​യാ​ദി​ൽ ഏ​ഴും ഖ​മീ​സ്​ മു​ശൈ​ത്തി​ൽ ആ​റും ഖ​ത്വീ​ഫി​ൽ അ​ഞ്ചും ദ​ഹ്​​റാ​നി​ലും ദ​മ്മാ​മി​ലും നാ​ലു​വീ​ത​വും അ​ബ്​​ഹ​യി​ൽ ര​ണ്ടും അ​ൽ​ഖോ​ബാ​ർ, റാ​സ​ത​നൂ​റ, അ​ഹ​ദ്​ റ​ഫീ​ദ, ബി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​രോ​ന്ന്​ വീ​ത​വും കേ​സു​ക​ളാ​ണ്​ പു​തു​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ കോ​വി​ഡ്​ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​തും ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ നി​ന്ന്​ പ​ക​ർ​ന്ന​തു​മാ​ണ്.

LATEST VIDEO

Show Full Article
TAGS:saudi saudi news gulf news 
Next Story